ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി മാറ്റി വെച്ചു

എറണാകുളം: ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് (ഡിസംബർ 15) മാറ്റി. വിസിമാരുടെ വാദം കേൾക്കൽ നടക്കുകയാണെന്ന് ഇരുകക്ഷികളുടെയും അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ മാറ്റിയത്. ഹർജികൾ അന്തിമമായി തീർപ്പാക്കുന്നതുവരെ നോട്ടീസിൽ തുടർനടപടി സ്വീകരിക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ചാൻസലറോട് (ഗവർണര്‍) നിർദേശിച്ചിരുന്നു.

നോട്ടീസ് റദ്ദാക്കണമെന്നാണ് വിസിമാരുടെ ഹർജികൾ. നോട്ടീസിന് മറുപടി നൽകണോ വേണ്ടയോ എന്ന് വിസിമാർക്ക് തീരുമാനിക്കാമെന്നും, വിസിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ നിയമസാധുത പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ വാദം.

Leave a Comment

More News