ഏലിക്കുട്ടി തോമസ് പുല്ലാപ്പള്ളിൽ അന്തരിച്ചു

കോട്ടയം : കുറുപ്പുന്തറ പുല്ലാപ്പള്ളിൽ പരേതനായ തോമസ് ജോസഫിന്റെ ( കുഞ്ഞച്ചൻ ) ഭാര്യ ഏലിക്കുട്ടി തോമസ് അന്തരിച്ചു, 92 വയസായിരുന്നു, മാൻവെട്ടം തലോടിൽ കുടുംബാംഗമായിരുന്നു.

സംസ്കാരശുശ്രുഷകൾ ഡിസംബർ 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ ആരംഭിക്കും, തുടർശുശ്രുഷകൾ കുറുപ്പുന്തറ മണ്ണാറപ്പാറ സെയിന്റ് സേവിയേഴ്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും ശേഷം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും.

കേരളാ അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റ് ടോമി തോമസ് പുല്ലാപ്പള്ളിൽ, സിറോ മലബാർ കാത്തലിക്ക് കോൺഗ്രസ് യു എസ് എ ചെയർമാൻ ജോർജ് കുട്ടി തോമസ് പുല്ലാപ്പള്ളിൽ, വത്സമ്മ, ജോളിച്ചൻ തോമസ് പുല്ലാപ്പള്ളിൽ, മേരിയമ്മ, സെലിൻ, മിനി, ദീപ എന്നിവർ മക്കളാണ്.

മരുമക്കൾ – ജോസഫ് ചാത്തുകുളം, തോമസ് കുന്നുമ്മം തൊട്ടിയിൽ, സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, മേരിക്കുട്ടി പഴയംകോട്ടിൽ, രാജിമോൾ നെടുമ്പാറ, ജസ്റ്റിൻ കാപ്പിൽ, ദീപ ഉപ്പാംതടം.

കൂടുതൽ വിവരങ്ങൾക്ക്: ജോർജ് കുട്ടി പുല്ലാപ്പള്ളിൽ 562-650-3641.

Print Friendly, PDF & Email

Related posts

Leave a Comment