ഉക്രേനിയന്‍ പ്രസിഡന്റ് സെലെൻസ്കി വാഷിംഗ്ടണിൽ എത്തി; പുതിയ യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നു

വാഷിംഗ്ടണ്‍: റഷ്യയുടെ അധിനിവേശത്തിനു ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തിനായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച വാഷിംഗ്ടണിലെത്തി. യുഎസ് നേതാക്കൾ അദ്ദേഹത്തെ “ധീരൻ” എന്ന് വാഴ്ത്തുകയും പുതിയ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

സുരക്ഷാ ആശങ്കകൾ കാരണം രഹസ്യമായി ക്രമീകരിച്ച യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ യുഎസ് സൈനിക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. റൺവേയിൽ ഒരു വലിയ വാഹനവ്യൂഹമാണ് അദ്ദേഹത്തെ വഹിച്ചുകൊണ്ടുള്ള വിമാനത്തെ എതിരേറ്റത്.

പുതു വർഷത്തില്‍ ഉക്രെയ്‌നിനായി 45 ബില്യൺ ഡോളറിന്റെ പുതിയ പാക്കേജിന് അന്തിമരൂപം നൽകുന്ന കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് അദ്ദേഹം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനെ കാണും.

“താങ്കള്‍ ഇവിടെ വരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,” സെലൻസ്‌കിയുടെ വരവിന് തൊട്ടുമുമ്പ് ബൈഡൻ ട്വീറ്റ് ചെയ്തു.

പേൾ ഹാർബറിനെതിരായ ജപ്പാന്റെ ആക്രമണം രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ എത്തിച്ച് ദിവസങ്ങൾക്ക് ശേഷം, 1941-ൽ വിൻസ്റ്റൺ ചർച്ചിലിന്റെ ക്രിസ്മസ് സമയത്തെ ക്യാപിറ്റോള്‍ സന്ദര്‍ശനവുമായി സെലെന്‍സ്കിയുടെ യാത്രയെ നിയമനിർമ്മാതാക്കൾ താരതമ്യം ചെയ്തു.

സെലെൻസ്‌കിയുടെ വരവോടെ, യുക്രെയ്‌നിന് മുമ്പ് ബജറ്റ് ചെയ്ത ഫണ്ടിൽ നിന്ന് 1.85 ബില്യൺ ഡോളർ കൂടി അമേരിക്ക പ്രഖ്യാപിച്ചു. ക്രൂയിസ് മിസൈലുകളും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും വെടിവയ്ക്കാൻ കഴിവുള്ള അഡ്വാൻസ്ഡ് പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റം ഉൾപ്പെടെയുള്ള പാക്കേജാണിത്.

ഉക്രെയിനിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും, അതുവഴി കീവിന് സ്വയം പ്രതിരോധം തുടരാനും സമയമാകുമ്പോൾ ചർച്ചാ മേശയിൽ സാധ്യമായ ഏറ്റവും ശക്തമായ സ്ഥാനത്ത് തുടരാനും കഴിയുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 11 ന് ബൈഡനും സെലെൻസ്‌കിയും തമ്മിലുള്ള ഒരു ടെലിഫോൺ സംഭാഷണത്തിനിടെ ആരംഭിച്ച സെലൻസ്‌കിയുടെ സന്ദർശന വിവരം രഹസ്യമായാണ് ആസൂത്രണം ചെയ്യപ്പെട്ടത്. തുടർന്ന് ഒരാഴ്ച മുമ്പ് ഒരു ഔപചാരിക ക്ഷണവും ഞായറാഴ്ച സന്ദർശനത്തിന്റെ സ്ഥിരീകരണവും ഉണ്ടായതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ സന്ദർശനം യുക്രെയ്‌നെ പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങൾക്കും വേണ്ടി വൈറ്റ് ഹൗസിൽ നിന്നും വാഷിംഗ്ടണിൽ നിന്നും സ്വതന്ത്ര ലോകത്തിൽ നിന്നും ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ശക്തമായ സന്ദേശം പുടിന് അയക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

എന്നാൽ, പുടിനുമായുള്ള ചർച്ചകൾക്ക് സെലെൻസ്‌കിയെ സമ്മർദ്ദം ചെലുത്തുന്നത് ഈ സന്ദര്‍ശനത്തില്‍ ഉൾപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി നിരന്തരമായ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഇരുപക്ഷവും കനത്ത നഷ്ടം സഹിച്ച ബഖ്മുത്തിലെ മുൻനിരയിലെ അപകടകരമായ സന്ദർശനത്തിന് ശേഷമാണ് സെലെൻസ്‌കിയുടെ അമേരിക്കയിലേക്കുള്ള യാത്ര.

ഒരുകാലത്ത് മുന്തിരിത്തോട്ടങ്ങൾക്കും ഉപ്പ് ഖനികൾക്കും പേരുകേട്ട ബഖ്മുത്തിന് ചുറ്റുമുള്ള ക്രൂരമായ ട്രെഞ്ച് യുദ്ധവും പീരങ്കിയുദ്ധങ്ങളും നഗരത്തിന്റെയും പരിസരത്തിന്റെയും വലിയ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടു.

ഉക്രേനിയന്‍ പട്ടാളക്കാർ അവരുടെ പേരുകൾ ഒപ്പിട്ട ഒരു ഉക്രേനിയൻ പതാക സെലെന്‍സ്കിക്ക് നല്‍കി അത് ബൈഡനും കോൺഗ്രസിനും സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ശത്രു അവരുടെ സൈന്യത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നു. ഞങ്ങളുടെ ആളുകൾ ധൈര്യശാലികളാണ്, പക്ഷേ ഞങ്ങൾക്ക് കൂടുതൽ ആയുധങ്ങൾ ആവശ്യമാണ്,” സൈനികര്‍ പറഞ്ഞതായി സെലെന്‍സ്കി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News