മേരാ ഭാരത് മഹാൻ (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

ഖത്തറിലെ വേൾഡ്കപ്പ് കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം മാറിക്കിട്ടി. നല്ല അച്ചടക്കവും ക്യാപ്റ്റനെ അനുസരിക്കാനും നല്ല മനസുള്ളവർക്കേ, ഭംഗിയായി ടീമിൽ കളിച്ചു മുന്നേറി കപ്പടിക്കാൻ സാധിക്കു. എന്തിനും അഭിപ്രായവും എതിരഭിപ്രായവും പറഞ്ഞു എല്ലാവരും നേതാവ് കളിച്ചു നടന്നാൽ, ഇന്ത്യയെന്ന ഇത്രയും വലിയ ഒരു രാജ്യത്തിനു നല്ല ഒരു ടീം വാർത്തെടുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, പോയിരുന്നു കളി കാണാൻ പോലും യോഗ്യതയില്ലെന്ന് ഇത്രയും കാലം നമ്മൾ തെളിയിച്ചു കൊണ്ടേയിരിക്കയായിരുന്നല്ലോ !

“അങ്ങനെ. ചുമ്മാ ഇൻഡ്യാക്കാരനെ അവഹേളിച്ചു മിടുക്കാനാകാൻ നോക്കല്ലേ. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, ഇവിടെ അമേരിക്കയിൽ പോലും ഓരോ ദിവസവും ഇന്ത്യക്കാരൻ ഒരു വലിയ കോർപ്പറേഷനോ സർവകലാശാലയോ ഏറ്റെടുക്കുന്നതിന്റെ പുതിയ പ്രഖ്യാപനം വാർത്തകളായിക്കൊണ്ടിരിക്കുന്നു!”

അത് കൊള്ളാമല്ലോ. അപ്പോൾ ആദ്യം പറഞ്ഞത് അങ്ങ് വിഴുങ്ങിക്കളയുന്നതായിരിക്കും അഭികാമ്യം.

പൊതുവേ ഇന്ത്യക്കാർ കൂടുതൽ ആശയവിനിമയ തല്പരരും സൗഹൃദ ചിന്താഗതിക്കാരും ചിലപ്പോൾ തമാശക്കാരും വിദേശത്തു ചെന്നാൽ നല്ല ടീം വർക്കർമാരുമാണ്. അവരെ സംബന്ധിച്ചിടത്തോളം വളരെ മികച്ച ഒരു കാര്യം അവരുടെ വേഗതയാണ്, ഹലോ ശരിയാണ് അവർ ഏകദേശം ഒന്നര ഇരട്ടി വേഗതയിൽ സംസാരിക്കുന്നു, ഏകദേശം ഇരട്ടി വേഗതയിൽ പഠിക്കുന്നു, വളരെ വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നു. കാരണം, ഇന്ത്യയിലെ കുട്ടികളെ വളർത്തുകയും, കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ മാതാപിതാക്കളെയും അദ്ധ്യാപകരെയും പ്രേരിപ്പിക്കുന്ന പഴയ വിലപ്പെട്ട സംസ്കൃതിയുടെ നന്മകൾ, ഇപ്പോഴും “സോ കോൾഡ് ന്യൂ ജെൻ” ലോകത്തിനു കാഴ്ചവെക്കുന്നു എന്ന വസ്തുത ലോകജനത മനസിലാക്കി വരുന്നതെയുള്ളു.

ഒരു കമലാ ഹാരീസോ ഇന്ദിര നോയിയോ, പിച്ചയ് മുത്തുവോ മാത്രമല്ല ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ഘടകങ്ങൾ. അടുത്ത വർഷം, ലക്ഷ്മൺ നരസിംഹൻ ഹോവാർഡ് ഷുൾട്സിൽ നിന്ന് സ്റ്റാർബക്സിന്റെ സിഇഒ ആയി ചുമതലയേൽക്കും. ഇക്കഴിഞ്ഞ നവംബറിൽ സുനിൽ കുമാർ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റാകുന്ന ആദ്യത്തെ ബ്രൗൺ വ്യക്തിയായി നിയമിതനായി. ഒക്ടോബറിൽ നൗറീൻ ഹസ്സൻ യുബിഎസ് അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റു. ജൂലൈയിൽ സൗമ്യ നാരായൺ സമ്പത്ത് വെറൈസൺ ബിസിനസിന്റെ സിഇഒ ആയി ചുമതലയേറ്റു, ജയതി മൂർത്തി ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായി , പ്രത്യേകിച്ചും ഈ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യ വനിതയും ഇൻഡ്യാക്കാരിയെന്ന ബഹുമതി വേറെയും.

സിലിക്കൺ വാലിയിലെ ഇന്ത്യൻ വംശജരായ നേതാക്കളുടെ വിജയം വിവേക് വാധ്വ, അന്നലി സക്‌സേനിയൻ എന്നിവരെപ്പോലെയുള്ളവർ നന്നായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ അസാധാരണ വിജയം ഇപ്പോൾ വാൾസ്ട്രീറ്റിൽ നിന്ന് വൈറ്റ് ഹൗസിലേക്കും അതിനിടയിലുള്ള എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. അമേരിക്കൻ ബിസിനസ് മാഗസിനുകൾ ഇവയൊക്കെ അരിച്ചു പെറുക്കി വിശകലനം ചെയ്‌തു പലപ്പോഴും ഇവിടുത്തെ മുതലാളിമാരെ ഉണർത്താൻ ശ്രമിക്കാറുമുണ്ട് .

അരിസ്റ്റ, ബാർക്ലേസ്, കാഡൻസ്, ഡെലോയിറ്റ്, ഫെഡെക്സ്, ഫ്ലെക്സ്, ഗോഡാഡി, ഹബ്‌സ്‌പോട്ട്, ഇല്ലുമിന, മൈക്രോൺ, നെറ്റ്ആപ്പ്, പാലോ ആൾട്ടോ നെറ്റ്‌വർക്കുകൾ, പനേര ബ്രെഡ്, റെക്കിറ്റ് ബെൻകിസർ, സ്ട്രൈക്കർ, വെർട്ടിക്കൽ, വെർട്ടിക്കൽസ് പി ഹാർമ, തൂടങ്ങി ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള മറ്റ് നിരവധി അറിയപ്പെടുന്ന വൻ കമ്പനികൾ ഉൾപ്പെടുന്നു. കൂടാതെ വിമിയോ, വീയെംവെയർ, വെഫെയർ,വെസ്റ്റേൺ ഡിജിറ്റൽ, വർക് ഡേ, സീസെയ്‍ലർ എന്നിവയിലെല്ലാം തലപ്പത്ത് ഇന്ത്യൻ വംശജർ അവരോധിക്കപ്പെട്ടത് യാദൃശ്ചികമല്ല.

നിലവിൽ ഇന്ത്യക്കാരുടെ നേതൃത്വത്തിലോ ഉടമസ്ഥതയിലോ ഉള്ള കമ്പനികൾക്ക് 6 ട്രില്യൺ ഡോളറിലധികം വിപണി മൂലധനമുണ്ട്, NASDAQ-ൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെയും മൊത്തം വിപണി മൂലധനത്തിന്റെ 10% മാത്രമാണ്. അഡോബ്, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ഐബിഎം, നോവാർട്ടിസ്, സ്റ്റാർബക്സ് എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഗ്യാപ്, ഹർമാൻ ഇന്റർനാഷണൽ, മാസ്റ്റർകാർഡ്, മാച്ച് ഗ്രൂപ്പ്, പെപ്‌സികോ തുടങ്ങിയ കമ്പനികൾ ഉൾപ്പെടുന്നില്ല, ഇന്ഡ്യാക്കാർ തലപ്പത്തുള്ള ഈ അഞ്ചു കോർപ്പറേറ്റുകളുടെ മൂലധനം മറ്റൊരു $700 ബില്യൺ ഡോളറാണ്. ഈ മുൻനിര കമ്പനികൾ എല്ലാം സമീപകാലത്തു നേട്ടം കൊയ്‌തുവെന്നു അവകാശപ്പെടാനില്ലായിരിക്കാം .

1913-ലെ കാലിഫോർണിയ ഏലിയൻ ലാൻഡ് നിയമം, 1917-ലെ ഏഷ്യൻ ബാർഡ് ആക്റ്റ്, 1924-ലെ ജോൺസൺ-റീഡ് നിയമം, ആരോഗ്യപരിപാലനം, ആതിഥ്യം എന്നിവയിൽ ആധിപത്യം സ്ഥാപിക്കാനുള്ള എണ്ണമറ്റ വംശീയ അധിക്ഷേപങ്ങളെ അതിജീവിച്ച് യുഎസിലെ ഇന്ത്യക്കാർ ഒരുപാട് മുന്നോട്ട് പോയി, ഇന്നത്തെ നിലയിൽ എത്തിച്ചേർന്നിരിക്കുന്നു.

ഇന്ത്യക്കാരെ നാടുകടത്തുകയും പതിറ്റാണ്ടുകളായി കാനഡയിലും യുഎസിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. 1965-ലെ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് ഇന്ത്യക്കാർക്ക് യുഎസിലേക്ക് കുടിയേറാനുള്ള വാതിലുകൾ വീണ്ടും തുറന്ന് കൊടുത്തു. വര്ഷങ്ങള്ക്കുശേഷം പബ്ലിക് കമ്പനികൾ ഒരു ഇന്ത്യൻ എക്സിക്യൂട്ടീവിനെ നേതൃസ്ഥാനങ്ങളിൽ നിയമിക്കുന്നത് കാണുന്നത് ചില്ലറ സംഗതിയല്ല. കൂടാതെ ഇന്ത്യൻ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് കമ്പനികൾ മൾട്ടി ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ ഉയർന്നു വരുന്നതിന്റെ ഉദാഹരണങ്ങളാണ് ജ്യോതി ബൻസാൽ (ഹാർനെസ്, $4 ബില്യൺ), നേവൽ രവികാന്ത് (ഏഞ്ചൽലിസ്റ്റ്, $4 ബില്യൺ), അല്ലെങ്കിൽ പായൽ കഡാക്കിയ (ക്ലാസ്പാസ്, $1 ബില്യൺ) എന്നിവരുടെ വിജയഗാഥകൾ.

ഇന്ത്യക്കാർ ഇപ്പോൾ യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ ഗ്രൂപ്പാണ്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വിജയത്തിന്റെ പ്രധാന അളവുകോൽ പ്രകാരം, ഇന്ത്യക്കാരുടെ ഗാർഹിക വരുമാനം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. യുഎസിലെ 4.6 ദശലക്ഷം ഇന്ത്യക്കാരിൽ 75% വിദേശികളായതിനാൽ ഈ നേട്ടങ്ങൾ വളരെ പ്രധാനമാണ്. ഇന്ത്യക്കാരെന്ന് തിരിച്ചറിയുന്ന 3 ദശലക്ഷം വിദേശികളിൽ ജനിച്ചവരിൽ 29% പേർ അഞ്ച് വർഷത്തിൽ താഴെയായി രാജ്യത്തുണ്ട് മാത്രമല്ല 51% യുഎസ് പൗരന്മാരല്ല താനും.

ഇന്ത്യൻ കുടിയേറ്റ സംരംഭകരെക്കുറിച്ചുള്ള മറ്റ് പഠനങ്ങളിൽ നിന്നുള്ള ഡാറ്റയും കാണിക്കുന്നത് വിദ്യാഭ്യാസവും കുടുംബവുമാണ് യുഎസിലെയും മറ്റിടങ്ങളിലെയും ഇന്ത്യക്കാരുടെ വിജയഗാഥയ്ക്ക് പിന്നിലെ പ്രധാന ചാലകങ്ങൾ എന്ന് തന്നെയാണ്.

യുഎസിലെ ഫിസിഷ്യൻമാരിൽ നല്ലൊരു ശതമാനവും ഇന്ത്യൻ വംശജരാണ്. ഇന്ത്യക്കാർ ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, സാങ്കേതിക വ്യവസായങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ബാങ്കിംഗ്, ധനകാര്യം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, കായികം, നയരൂപീകരണം തുടങ്ങിയ സമ്പദ്‌വ്യവസ്ഥയുടെ മറ്റ് പല മേഖലകളിലും അവർക്ക് പ്രാതിനിധ്യം കുറവാണ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെപ്പോലുള്ള വൈറ്റ് ഹൗസിലെ ഉന്നതിയിൽ നിൽക്കുന്നതിനോടൊപ്പം, രാഷ്ട്രീയത്തിൽ നമ്മൾ യഥാർത്ഥമായി പലയിടത്തും കടന്നു കയറിക്കൊണ്ടിരിക്കുന്നു.

വംശീയത,മറ്റു ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നിട്ടും, ഇന്ഡ്യാക്കാർ പലരും തുടങ്ങിയ ഫ്ളോറിങ് , ടയിൽ , ഹോട്ടൽ റെസ്റ്റോറന്റ് ശ്രുംഖലകൾ ബിസിനസ് രംഗത്തും കൊടികുത്തി വാഴുന്നു.

യുഎസിലെ 25-55 വയസ്സിനിടയിലുള്ള ഇന്ത്യക്കാരിൽ 82% പേരും കോളേജ് വിദ്യാഭ്യാസമുള്ളവരാണ്, വെള്ളക്കാരിൽ 42% ആണ്. ആദ്യ തലമുറയിലെ 94% ഇന്ത്യക്കാരും സ്ഥിരമായി വിവാഹിതരാണ്, 66% വെള്ളക്കാരായ അമേരിക്കക്കാരെ അപേക്ഷിച്ച്. യുഎസിൽ ജനിച്ച ഇന്ത്യക്കാരുടെ ശതമാനം 87% ആയി കുറയുന്നു, എന്നിരുന്നാലും മറ്റ് ഗ്രൂപ്പുകളുടെ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർഷിക ശരാശരി കുടുംബ വരുമാനം $141,000 ആണ്. പുരുഷന്മാർ മാത്രമുള്ള കുടുംബങ്ങൾക്ക്, ഇത് 148,000 ഡോളറാണ്. സ്ത്രീകൾ മാത്രമുള്ള കുടുംബങ്ങൾക്ക്, ശരാശരി 72,000 ഡോളറായി കുറയുന്നു.

അപ്പോൾ ഭാര്യയും ഭർത്താവും മാത്രമുള്ള കുടുംബങ്ങൾ ഒത്തുചേർന്ന് 220,000 ഡോളർ വീട്ടിലേക്ക് കൊണ്ടു വന്നാൽ മറ്റുള്ളവർ അസൂയയോടെ ഇൻഡ്യാക്കാരനെ നോക്കി മൂക്കത്ത് വിരൽ വെക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായോ ഇപ്പോൾ!

(പന്തു കളിക്കാൻ പോയാൽ കുറെ കൂടുതൽ ഡോളര്‍ കിട്ടുമായിരിക്കും, പക്ഷേ ആരെല്ലാം പറയുന്നത്‌ അനുസരിക്കണം, വെയിലത്ത് ഓടിത്തളരണം, നല്ല ചവിട്ടും ഇടിയും വേറെ. ഇൻഡ്യാക്കാരന്റെ കളി, അത് വേറെ ലെവലാ മാഷേ!)

Print Friendly, PDF & Email

2 Thoughts to “മേരാ ഭാരത് മഹാൻ (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്”

  1. Kunju C. Nair

    വളരെ നല്ല പ്രസന്റേഷൻ…
    വളരെ നല്ല അഭിപ്രായങ്ങൾ.
    പുതിയതും, പഴയതുമായ അറിവുകളിലേക്ക് ഒരു എത്തിനോട്ടം.
    വളരെ നല്ല ഒരു ലേഖനം

    കുഞ്ചു സി. നായർ

  2. Mathew Joseph

    എൻ്റെ പിതൃസഹോദരതുല്യനായ ഡോ. ജോയ് സിന് അനുമോദനങ്ങൾ

Leave a Comment

More News