കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകൾ വളർന്നു വരണം; വാഴയൂർ സാഫിയിൽ കോൺവോക്കേഷൻ സംഘടിപ്പിച്ചു

വാഴയൂർ:കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകളും സോഷ്യൽ എഞ്ചിനീയർമാരും വളർന്നു വരണമെന്ന് അലീഗഢ് മലപ്പുറം കാപംസ് ഡയറക്ടർ ഡോ. കെപി ഫൈസൽ അഭിപ്രായപ്പെട്ടു. വാഴയൂർ സാഫി കാമ്പസിൽ നടന്ന ഇസ്ലാമിക് സ്റ്റഡീസ് ‘റുത്ബ ‘ കോൺവോക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സ്റ്റഡീസ് ഒരു സാമൂഹ്യശാസ്ത്രം എന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഗവേഷണ പഠനങ്ങൾക്ക് സാധ്യത വർദ്ധിച്ചു വരികയാണ്.

രാജ്യത്തിനും സമൂഹത്തിനും വേണ്ടി സാഫി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാഫി ലീഡർഷിപ്പ് വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സലാം അഹ്മദ് വിഷൻ സന്ദേശ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള ലീഡേഴ്സിനെ വളർത്തിയെടുക്കാൻ സാഫി മുൻപന്തിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞ. പ്രിൻസിപ്പാൾ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കേണൽ നിസാർ അഹ്മദ് സീതി,ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഹസൻ ഷരീഫ്, ഡോ. ഷബീബ് ഖാൻ, സെമിയ്യ പിഎം, മുഹമ്മദ് സ്വഫ് വാൻ സംസാരിച്ചു.

ഫോട്ടോ: വാഴയൂർ സാഫിയിൽ നടന്ന റുത്ബ കോൺവോക്കേഷൻ അലീഗഢ് മലപ്പുറം സെൻ്റർ ഡയറക്റ്റർ ഡോ കെപി ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു. സാഫി വൈസ് പ്രസിഡൻ്റ് ഡോ. അബ്ദുസ്സലാം അഹ്മദ്, പ്രൊഫ. ഇപി ഇമ്പിച്ചിക്കോയ, ഡോ. ഹസൻ ഷരീഫ്, കേണൽ നിസാർ അഹ്മദ് സീതി വേദിയിൽ.

Print Friendly, PDF & Email

Leave a Comment

More News