ക്നാനായ മാട്രിമണി ഫണ്ട് ഉദ്ഘാടനം ചെയ്തു

ക്നാനായ സമുദായം ഇന്ന് നേരിടുന്ന നിയമപരവും സഭാത്മകവുമായ വെല്ലുവിളികൾക്ക് പുറമെ, സാമൂഹികമായ നേരിടുന്ന വെല്ലുവിളി ആണ് സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ. സമുദായത്തിൽ പ്രായം ചെന്നിട്ടും ജീവിത പങ്കാളികളെ കണ്ടെത്താൻ പറ്റാതെ, വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം ഏറി വരികയാണ്. അവർക്ക് പരസ്പരം കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും ഉള്ള വേദികൾ ഒരുക്കുവാൻ ആയി, കെ സി എസ് പുതിയ നേതൃത്വത്തിന്റെ കീഴിൽ തുടങ്ങിയ പദ്ധതി ആണ് ക്നാനായ മാട്രിമണി ഫണ്ട്.

മാട്രിമോണിയൽ ഫണ്ട് ഉദ്ഘാടനം, നെടിയകാലയിൽ രാജു ആൻഡ് കുഞ്ഞമ്മ ദമ്പതികളിൽ നിന്നും, ആദ്യ ചെക്ക് സ്വീകരിച്ച്, കൊണ്ടു കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ ഉദ്ഘാടനം ചെയ്തു.. ക്നാനായ സമുദായം നേരിടുന്ന ഈ സാമൂഹിക പ്രശ്നം പരിഹരിക്കുവാൻ, ഇവിടെയും നാട്ടിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ, “മീറ്റ് ആൻഡ് ഗ്രീറ്റു” പരിപാടികൾ സംഘടിപ്പിക്കുവാൻ ഈ ഫണ്ട്, വിനിയോഗിക്കുമെന്ന് ജയിൻ മാക്കിൽ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. കൂടാതെ എൻഡോഗമസ് വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുവാനും, നാട്ടിൽ നിർധനരായ ക്നാനായക്കാർക്ക് വിവാഹ സഹായ നിധിയായിട്ടും ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത ചടങ്ങിൽ കെ സിസി എന്നെ പ്രസിഡന്റ് ശ്രീ സിറിയേക് കൂവക്കാട്ട്, നാഷണൽ കൌൺസിൽ അംഗങ്ങളായ ഷാജി എടാട്ട്, സ്റ്റീഫൻ കുഴക്കേകൂറ്റ്‌, റോയ് നെടുംചിറ, സിറിൽ കട്ടപ്പുറം, ബിജു കണ്ണച്ചാൻപറമ്പിൽ, കെസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, തോമസുകുട്ടി തെക്കുംകാട്ടിൽ, ബിനോയ് കിഴക്കനടിയിൽ എന്നിവരും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News