ലോക മലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ

വിശുദ്ധിയുടെ പുണ്യവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം വന്നെത്തി. ലോകം മുഴുവന്‍ ക്രിസ്തുമസിനെ വരവേല്‍ക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. ഒത്തൊരുചേരലുകളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണിത്. ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ലോകമലയാളികൾക്ക് ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ പ്രതീക്ഷയായിട്ടാണ് ക്രിസ്തുദേവൻ അവതാരം ചെയ്തത്.

അമേരിക്കയെ സംബന്ധിച്ച്‌ ക്രിസ്‌തുമസ്‌ ഒരു സാംസ്‌ക്കാരിക വിശേഷ ദിനമാണ്‌. അത് വൈവിദ്ധ്യമാര്‍ന്ന വിവിധ സംസ്‌ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്‌. കാലത്തിനനുസരിച്ചുള്ള ഓരോ പരിവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്‌. അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ക്രിസ്‌തുമസാഘോഷങ്ങള്‍ക്ക്‌ പുനരാവിഷ്‌ക്കരണം നല്‌കിയത്‌ അമേരിക്കന്‍ ഐക്യനാടുകളാണ്‌.

ജാതി മത വർഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുദേവന്റെ തിരുജന്മം തന്നെയാണ്.ലോക മലയാളികൾ ഈ പുണ്യ ദിനം കൊണ്ടാടുമ്പോൾ ഫൊക്കാന എല്ലാവര്ക്കും ഒരിക്കൽ കൂടി ക്രിസ്തുമസിന്റെ എല്ലാ നന്മയും നേരുന്നു.

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നക്ഷത്രങ്ങൾ മാനത്തുവിരിയുന്ന ഈ വേളയിൽ ഏവർക്കും സന്തോഷപൂര്‍ണ്ണയമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നതിനോടൊപ്പം എല്ലാ ലോക മലയാളികൾക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News