വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മലയാളി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി ഭരതൻ മധു (56) ആണ് റിയാദിൽ മരിച്ചത്. 30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മധു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയിരുന്നു. ഒമ്പത് മാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്.

ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലികൾ ആരംഭിച്ചത്. വാഹനമോടിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. റെഡ് ക്രസന്റ് ആംബുലൻസിൽ നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം അതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ ​അയക്കുന്നതിനുള്ള ശ്രമങ്ങൾക്ക്​ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ജലീൽ ആലപ്പുഴയും രംഗത്തുണ്ട്.

ഭാര്യ: ബിന്ദു, മക്കൾ: അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ.

Leave a Comment

More News