റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിന് ഒരു മാസത്തെ സ്‌ക്രീനിംഗിന് ശേഷം അനുമതി

തിരുവനന്തപുരം: 2023ലെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ ആറ് സ്‌ക്രീനിങ്ങുകൾക്ക് ശേഷമാണ് കേരളത്തെ തിരഞ്ഞെടുത്തത്. സ്ത്രീ ശാക്തീകരണമാണ് കേരളത്തിന്റെ വിഷയം.

16 സംസ്ഥാനങ്ങളാണ് ഇത്തവണ ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ ആൻഡ് ദ്യു, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളാണ്. ഡൽഹിയിലെ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസാണ് കേരളത്തിൻറെ കോൺസപ്റ്റ് അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനർ.

Print Friendly, PDF & Email

Leave a Comment

More News