ഉത്തർപ്രദേശില്‍ അപൂർവ അവസ്ഥയിൽ 60% ശരീരം രോമം കൊണ്ട് പൊതിഞ്ഞ കുഞ്ഞ് ജനിച്ചു

ഹർദോയ്: ഉത്തർപ്രദേശിലെ ഹർദോയിൽ ഒരു സ്ത്രീ 60 ശതമാനം ശരീരവും കറുത്ത പാടുകളും കട്ടിയുള്ള മുടിയും കൊണ്ട് മൂടിയ കുഞ്ഞിന് ജന്മം നൽകി. നവജാത ശിശുവിന്റെ രൂപം ഡോക്ടർമാരുൾപ്പെടെ എല്ലാവരെയും അമ്പരപ്പിച്ചു.

നവജാത ശിശുവും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് വിവരം. ഈ ആഴ്ച ആദ്യം CHC 52 ലാണ് കുഞ്ഞ് ജനിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടർന്ന്‌ മുതുകിൽ കറുത്ത രോമങ്ങളാൽ പൊതിഞ്ഞ കുഞ്ഞിനെ പ്രസവിച്ചതായി ന്യൂസ്‌ 18 റിപ്പോർട്ട്‌ ചെയ്‌തു.

കുഞ്ഞിന് ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് (Giant Congenital Melanocytic Nevus) ആണെന്ന് കണ്ടെത്തി.

അപൂർവമായ രോഗാവസ്ഥയുള്ള കുഞ്ഞിനെ കുറിച്ച് രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമിനെ (ആർബിഎസ്‌കെ) അറിയിച്ചിട്ടുണ്ട്. കുഞ്ഞിനെ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് അയക്കാനാണ് ആർബിഎസ്‌കെയുടെ തീരുമാനം.

എന്താണ് ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ്?

ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് എന്നത് മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ അടങ്ങിയ അസാധാരണമായ ഇരുണ്ടതും അർബുദമില്ലാത്തതുമായ ചർമ്മ പാച്ച് സ്വഭാവമുള്ള ഒരു ചർമ്മ അവസ്ഥയാണ്.

Print Friendly, PDF & Email

Leave a Comment

More News