ജനവാസമില്ലാത്ത ദ്വീപുകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ; ലക്ഷദ്വീപിലെ 17 ദ്വീപുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി

കവരത്തി: ലക്ഷദ്വീപിന്റെ ഭാഗമായ ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്കുള്ള അനധികൃത പ്രവേശനം നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. ദ്വീപുകളിൽ പ്രവേശിക്കാൻ ഇനി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. ലക്ഷദ്വീപ് ജില്ലാ മജിസ്‌ട്രേറ്റിന്റെ സെക്ഷൻ 144 പ്രകാരമാണ് ഉത്തരവ്.

ജനവാസമില്ലാത്ത ദ്വീപുകളിൽ രാജ്യദ്രോഹപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നീക്കം. ഇനിമുതൽ അത്തരം ദ്വീപുകളിലേക്ക് പ്രവേശിക്കാൻ ദ്വീപുനിവാസികൾക്ക് കളക്ട്രേറ്റിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ലഹരി മരുന്നുകളും ആയുധങ്ങളും മറ്റും ഒളിപ്പിക്കാനായി ഇവര്‍ ദ്വീപ് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും ഇതിനാലാണ് ഇത്തരത്തിലുളള നിയന്ത്രണമെന്നും ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐപിസി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തും.

Print Friendly, PDF & Email

Leave a Comment

More News