മാപ്പ് 2023 ഭരണസമിതി അധികാരത്തിലേറി

ഫിലഡൽഫിയ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയവും വ്യത്യസ്തതയുമാർന്ന പുതുപുത്തൻ പ്രവർത്തന ശൈലിയിലൂടെ ജനമനസ്സുകളിൽ എന്നും ഒന്നാം സ്ഥാനം വഹിക്കുന്ന അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ 2023 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി അധികാരത്തിൽ വന്നു.

ശ്രീജിത്ത് കോമത്ത്, ബെൻസൺ വർഗീസ് പണിക്കർ, കൊച്ചുമോൻ വയലത്ത് എന്നിവർ തലപ്പത്തുള്ള മികച്ച നേതൃത്വ നിരയാണ് മാപ്പിനെ 2023 – ൽ കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുവാൻ അമരത്തെത്തിയവർ.

മാപ്പിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ശ്രീജിത്ത് കോമത്ത്:ഏൽപ്പിക്കുന്ന കാര്യങ്ങൾക്കു പുറമെ തന്റെ സേവനം ആവശ്യമായ സന്ദർഭങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന മൾട്ടി ടാലന്റഡ് പേഴ്സണാലിറ്റി എന്ന് അനവധി തവണ തെളിയിച്ചിട്ടുള്ള അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ്. പലതവണ മാപ്പിന്റെ ട്രഷറർ ആയും സെക്രട്ടറിയായും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ശ്രീജിത്ത്, തികഞ്ഞ ഭാഷാസ്നേഹിയും അറിയപ്പെടുന്ന സാഹിത്യകാരനുമാണ്. ഫിലാഡൽഫിയായിൽ ഐ റ്റി മേഖലയിൽ ഡയറക്റ്ററായി ജോലി ചെയ്യുന്ന ശ്രീജിത്ത് മുൻകാലങ്ങളിൽ വിവിധ തലങ്ങളിൽ കാഴ്ചവച്ചിട്ടുള്ള വിജയകരമായ പ്രവർത്തന മികവ് പ്രസിഡന്റ് പദവിയിൽ തനിക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തിലും, ഈ മികവ് മാപ്പിനെ കൂടുതൽ ഉന്നതിയിൽ എത്തിക്കുമെന്ന കാര്യത്തിലും സംശയമില്ല.

മാപ്പിന്റെ പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബെൻസൺ വർഗീസ് പണിക്കർ:വിദ്യാഭ്യാസ കാലം മുതൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച സംഘാടകനാണ്. കേരളത്തിലെ പ്രശസ്തമായ കൊച്ചിൻ കോളജിൽ കെ.എസ്.യു വിന്റെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം കോളജ് കൗൺസിലറായും, കൊച്ചിൻ ലയൺസ് ക്ലബ്ബ് മെമ്പറായും ഈടുറ്റ പ്രവർത്തന മികവിൽ ശ്രദ്ധേയനായി. ഇന്ത്യൻ നേവിയുടെ ലീഡിംഗ് കേഡറ്റായി വർഷങ്ങളോളം സേവനമനുഷ്ഠിക്കുകയും, നിരവധി തവണ മേലധികാരികളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. മാപ്പ് മുൻ ട്രഷറാർ, ജോയിന്റ് സെക്രട്ടറി, മെമ്പർഷിപ്പ് ചെയർമാൻ, രണ്ടു വർഷക്കാലം ബെൻസേലം സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ച് ഓഡിറ്റർ എന്നീ നിലകളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള ബെൻസൺ സിറ്റി ഓഫ് ഫിലഡൽഫിയാ ഗവർമെന്റ് പി. ഡബ്ള്യു. ഡി. യിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്നു. സ്വഭാവ മഹിമകൊണ്ടും ആരെയും ആകർഷിക്കുന്ന ലാളിത്യമാർന്ന പെരുമാറ്റ ശൈലികൊണ്ടും യുവജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയനായ ബെൻസന്റെ ഈ പദവി മാപ്പിന് ഏറെ ഗുണം ചെയ്യും എന്ന് മാപ്പ് കമ്യൂണിറ്റി നിസ്സംശയം വിലയിരുത്തുന്നു. .

ട്രഷറാറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമോൻ വയലത്ത്:കഴിഞ്ഞ വർഷം ട്രഷറാർ സ്ഥാനത്ത് ആർക്കും ചോദ്യം ചെയ്യപ്പെടാനാവാത്ത പ്രവർത്തന മികവിൽ തിളങ്ങിയ കൊച്ചുമോനു പകരം വയ്ക്കുവാൻ കൊച്ചുമോൻ മാത്രം എന്ന തിരിച്ചറിവിൽ ആ സ്ഥാനം ഈ വർഷവും കൊച്ചുമോനെ വീണ്ടും തേടിയെത്തി. രണ്ടു വർഷക്കാലം മാപ്പ് യൂത്ത് കോർഡിനേറ്ററായും, രണ്ടുവർഷക്കാലം മാപ്പ് ചാരിറ്റി കോർഡിനേറ്ററായും മികച്ച പ്രവർത്തനം കാഴ്ചവച്ച പരിചയ സമ്പന്നനായ കൊച്ചുമോൻ, കോളജ് കാലഘട്ടത്തിത്തന്നെ സജീവ രാഷ്ട്രീയപ്രവർത്തകനായി തിളങ്ങിയിരുന്നു. യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം തിരുവല്ല മാർത്തോമാ കോളജ് കെ എസ യു യൂണിറ്റ് പ്രസിഡന്റ്, കോളജ് ജനറൽ സെക്രട്ടറി, മാർത്തോമാ കോളജ് സ്പോർട്ട്സ് സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി. രണ്ടു വർഷക്കാലം ഫിലഡൽഫിയാ എക്യൂമെനിക്കൽ കൗൺസിലിന്റെ ചാരിറ്റി കോർഡിനേറ്ററായും, OICC നാഷണൽ യൂത്ത് ചെയർമാനായും, രണ്ടു വർഷക്കാലം ഫിലാഡൽഫിയ മാർഷർ സ്ട്രീറ്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്റെ ട്രസ്റ്റിയായും സുത്യർഹ സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം, IOC ജനറൽ സെക്രട്ടറിയായും പ്രവവർത്തിക്കുന്നു. ഡയാലിസിസ് സെന്ററിൽ ബയോ മെഡിക്കൽ ടെക്‌നീഷ്യനായി ജോലിചെയ്യുന്നു.

2023 ലെ മാപ്പിലെ മറ്റ് പുതിയ ഭാരവാഹികൾ:വൈസ് പ്രസിഡന്റ്: ജിജു കുരുവിള, ജോയിന്റ് സെക്രട്ടറി: സ്റ്റാൻലി ജോൺ, അക്കൗണ്ടന്റ്: സജു വർഗീസ്.

പുതിയ ബോർഡ് ഓഫ് ട്രസ്റ്റീസ് ആയി ജോൺ സാമുവൽ, അലക്സ് അലക്സാണ്ടർ എന്നിവർ തിരഞെരടുക്കപ്പെട്ടു. ഇവർക്ക് പുറമെ കഴിഞ്ഞ വർഷത്തെ മെമ്പർമാരായ ജെയിംസ് പീറ്റർ, ഷാലു പുന്നൂസ് എന്നിവർ ഈ വർഷവും തുടരും.

ആർട്സ് ചെയർപേഴ്സൺ: തോമസ്കുട്ടി വർഗീസ്, സ്പോർട്സ് ചെയർപേഴ്സൺ: ലിബിൻ കുര്യൻ, യൂത്ത് ചെയർപേഴ്സൺ – സാഗർ സ്റ്റാൻലി, പബ്ലിസിറ്റി ആന്റ് പുബ്ലിക്കേഷൻസ് ചെയർപേഴ്സൺ – സന്തോഷ് ഏബ്രഹാം, എഡ്യൂക്കേഷൻ ആന്റ് ഐ റ്റി ചെയർപേഴ്സൺ – ജോബി ജോൺ മാപ്പ് ഐ സി സി ചെയർപേഴ്സൺ – ഫിലിപ്പ് ജോൺ, ചാരിറ്റി ആന്റ് കമ്മ്യൂണിറ്റി ചെയർപേഴ്സൺ – സോബി ഇട്ടി, ലൈബ്രറി ചെയർപേഴ്സൺ – ജോൺസൻ മാത്യു, ഫണ്ട് റേസിംഗ് ചെയർപേഴ്സൺ – സന്തോഷ് ഫിലിപ്പ്, മെമ്പർഷിപ്പ് ചെയർപേഴ്സൺ – എൽദോ വർഗീസ്, വുമൺ’സ് ഫോറം ചെയർപേഴ്സൺ – മില്ലി ഫിലിപ്പ്.

തോമസ് ചാണ്ടി, ഏലിയാസ് പോൾ, ബെൻ ഫിലിപ്പ്, ബിജു ഏബ്രഹാം, ബിനു ജോസഫ്, ദീപു ചെറിയാൻ, ജോസഫ് കുരുവിള (സാജൻ), ജോസഫ് പി കുര്യാക്കോസ്, രഞ്ജിത് റോയ്, റോയ് വർഗീസ്, സാബു സ്കറിയ, സാം ചെറിയാൻ, സന്തോഷ് ജോൺ, ഷാജി സാമുവൽ, സിജു ജോൺ,വ ർഗീസ് ചാക്കോ എന്നിവരാണ് 2023 ലെ കമ്മിറ്റി മെംബേഴ്സ്.

ഫോമാ എന്ന മഹാ പ്രസ്ഥാനത്തിന്റെ കാൻകൂൺ കൺവൻഷൻ വേദിയിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഫോമയുടെ അംഗ സംഘടനയിലെ ഏറ്റവും മികച്ച സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട മാപ്പിന്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തുവാൻ മാപ്പ് കുടുംബത്തിനോടൊപ്പം ചേർന്ന് തങ്ങളാൽ കഴിയുംവിധം പരിശ്രമിക്കുമെന്നും, ജനോപകാരപ്രദവും, മാതൃകാപരവുമായ മികച്ച പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുമെന്നും പുതുതായി സ്ഥാനമേറ്റ ശ്രീജിത്ത് കോമത്ത്, ബെൻസൺ വർഗീസ് പണിക്കർ, കൊച്ചുമോൻ വയലത്ത് എന്നിവർ നടത്തിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News