ഡാളസ്സില്‍ കോഴിമുട്ട വില കുതിച്ചുയരുന്നു; കള്ളകടത്ത് നടത്തുന്നത് ശിക്ഷാര്‍ഹം

ഡാളസ് : ടെക്‌സസ് സംസ്ഥാനത്തു പൊതുവേയും ഡാളസ്സില്‍ പ്രത്യേകിച്ചും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടെങ്കിലും, അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായാണ് കടകളില്‍ മുട്ട വിലയിലുള്ള കുതിച്ചുകയറ്റം. ഒരു മാസം മുമ്പു ഒരു ഡസന്‍ മുട്ട ഒരു ഡോളറിനു താഴെ ലഭിച്ചിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍(ജനു.19) ഒരു ഡസന്‍ മുട്ടയുടെ വില 5 ഡോളര്‍ 22 സെന്റായി ഉയര്‍ന്നു.

അതേ സമയം മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടു വരുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 10,000 ഡോളര്‍ വരെ പിഴ ചുമത്തുമെന്നും ഇവര്‍ പറഞ്ഞു. ഈയ്യിടെ അതിര്‍ത്തിയിലൂടെ മുട്ട അനധികൃതമായി കടത്തുന്നുവെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാന്‍ഡിയാഗൊ ഫില്‍ഡ് ഓപ്പറേഷന്‍സ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനിഫര്‍ ഡി.ല.ഒ. പറഞ്ഞു.

മെക്‌സിക്കോ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ഡസന്‍ മുട്ടക്ക് 3 ഡോളര്‍ മാത്രമാണ് വില. എന്നാല്‍ അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തിയാല്‍ ഒരു ഡസന്‍ മുട്ടക്ക് 8 ഡോളര്‍ വരെ മിനി മാര്‍ക്കറ്റില്‍ ലഭിക്കും.

യു.എസ്., ഗവണ്‍മെന്റ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ചു 2022 ജനുവരിയില്‍ ഒരു ഡസന്‍ ലാര്‍ജ് മുട്ടക്ക് 1.93 ഡോളര്‍ ആയിരുന്നുവെങ്കില്‍ ഡിസംബറില്‍ 4.25 ഡോളര്‍ ആയി ഉയര്‍ന്നിരുന്നു.

മുട്ടയുടെ വില വര്‍ദ്ധിക്കുന്നതിന്റെ പ്രധാനകാരണം പക്ഷി പനിയെതുടര്‍ന്ന് മുട്ടയിടുന്ന മില്യണ്‍ കണക്കിന് കോഴികളെ കൊന്നു കളഞ്ഞിരുന്നു. 2022 ല്‍ 57.8 മില്യണ്‍ കോഴികളെയാണ് എവിയന്‍ ഫ്‌ളൂ ബാധിച്ചതിനാല്‍ നശിച്ചത്. യു.എസ്സ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ ഡാറ്റായിലാണ് ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News