വിശ്വനാഥനെ കൊന്നത് വംശീയതയാണ്; കൂട്ടുനിൽക്കുന്നത് ഭരണകൂടം: എസ്.ഐ.ഒ

വയനാട്: ആദിവാസി യുവാവ് വിശ്വനാഥനെ കൊന്നത് മലയാളിയുടെ വംശീയ ബോധമാണെന്നും അതിന് ഭരണകൂടം കൂട്ടുനിൽക്കുകയാണെന്നും എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്മാന്‍ ഇരിക്കൂർ. വിശ്വനാഥൻ്റെ കുടുംബത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസിയോടും ദലിതനോടും മുസ്‍ലിമിനോടും മറ്റു പിന്നാക്ക ജനവിഭാഗങ്ങളോടുമുള്ള മലയാളി പൊതുവിന്‍റെ സമീപനത്തിന്‍റെ ഇരയാണ് വിശ്വനാഥ്. മലയാളിയുടെ ഉള്ളിൽ ഊറിക്കിടക്കുന്ന വംശീയ മാലിന്യം വീണ്ടും പുറന്തള്ളപ്പെട്ടിരിക്കുന്ന സന്ദർഭമാണിത്.

വിശ്വനാഥനെ കൊന്നത് വംശീയതയാണ്. കൂട്ടുനിൽക്കുന്നത് ഭരണകൂടവുമാണ്. ഇത്തരം വംശീയ മുൻവിധികളോട് കലഹിച്ച് മാത്രമേ നീതിയുടെ പോരാട്ടങ്ങളെ ശക്തിപ്പെടുത്താനാവൂ എന്നും അതിന് എസ്.ഐ.ഒ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

എസ്.ഐ.ഒ ദേശീയ സെക്രട്ടറി അബ്ദുല്ല ഫായിസ്, സംസ്ഥാന സെക്രട്ടറിമാരായ അസ് ലഹ് കക്കോടി, സഹൽ ബാസ്, സംസ്ഥാന സമിതി അംഗം ഹാമിദ് മഞ്ചേരി, വയനാട് ജില്ലാ പ്രസിഡണ്ട് മുനീബ് തുടങ്ങിയവരാണ് സന്ദർശിച്ചത്.

Leave a Comment

More News