ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശിയ വൈദിക സംഗമം നിരണത്ത് നടന്നു

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശിയ വൈദിക സംഗമം നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ ഇംഫാൽ ഭദ്രാസനാധിപൻ ബിഷപ്പ് ജെരമ്യാ മോർ തിയോഡഷ്യസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശിയ വൈദിക സംഗമം നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടന്നു. ഇടവക വികാരി റവ.ഫാദർ സി.ബി. വില്യംസ് അദ്ധ്യക്ഷത വഹിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഫാൽ ഭദ്രാസനാധിപൻ ബിഷപ്പ് ജെരമ്യാ മോർ തിയോഡഷ്യസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. സിക്കിം ഭദ്രാസനാധിപൻ ബിഷപ്പ് ഇമ്മാനുവേൽ മോർ ജൂലിയൻ, ചത്തീസ്ഗഡ് ഭദ്രാസനാധിപൻ ബിഷപ്പ് യാക്കൂബ്. മോർ തിയോഫനോസ് എപ്പിസ്ക്കോപ്പ, തിരുനെൽവേലി ഭദ്രാസനാധിപൻ ബിഷപ്പ് ബഞ്ചമിൻ മോർ ഗ്രിഗോറിയോസ് എപ്പിസ്ക്കോപ്പ , ബിഷപ്പ് അനിൽ മോർ ഫിലോമോൻ എപ്പിസ്ക്കോപ്പ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ഇരുന്നൂറിലധികം വൈദികരും ശെമ്മാശന്മാരും പങ്കെടുത്തു.തോമാ സ്ലീഹാ നിരണത്ത് കപ്പൽ മാർഗ്ഗം വന്നിറങ്ങിയ കടവ് സന്ദർശിക്കുകയും ചെയ്തു.റവ.ഫാദർ സഞ്ചീവ് ബെഞ്ചമിൻ, റവ.ഫാദർ ബിജു സോളമൻ റവ.ഫാദർ ഷിജു മാത്യു, റവ.ഫാദർ റോബിൻ കണ്ടത്തിൽ ,ട്രസ്റ്റി ഡോ.ജോൺസൺ വി.ഇടിക്കുള, അജോയി കെ. വർഗ്ഗീസ് ,റെന്നി തോമസ് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related posts

Leave a Comment