വിശ്വനാഥനെ കൊന്നത് കേരളത്തിലെ വംശീയത: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം : വിശ്വനാഥന്റെ കൊലപാതികളെ ഉടനെ അറസ്റ്റ് ചെയ്യുക. ആദിവാസികൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന് ഉന്നയിച്ചു ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു.

കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം കൊലപാതകങ്ങൾ കേരളത്തിൽ നിലനിൽക്കുന്ന വംശീയ ബോധത്തിന്റെ നഗ്ന ചിത്രമാണ്. ഈ വംശീയതക്കെതിരെ ശക്തമായ പ്രചാരണം നടക്കണമെന്നും കുട്ടിച്ചേർത്തു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ ഷമീമ സക്കീർ സമാപനവും നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ്‌ ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, ഷാറൂൺ അഹമ്മദ്, ഷബീർ പി.കെ, ജില്ലാ കമ്മിറ്റി അംഗങ്ങൾ മുബീൻ മലപ്പുറം, സുജിത് അങ്ങാടിപ്പുറം, ഫായിസ് സി എ, യുസ്ർ മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related posts

Leave a Comment