കേരളത്തിന് ഇന്ന് പുതിയ മുഖ്യമന്ത്രിയെ കിട്ടുമോ? അനിശ്ചിതത്വം തുടരുന്നു; ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെച്ചൊല്ലി ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വം ഇന്ന് അവസാനിക്കും. ഹൈക്കമാൻഡ് ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ബെംഗളൂരുവിലായിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചതും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചകളും പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിലൂടെ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അന്വെഷണം നടത്തി. കൂടാതെ, ​വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങൾക്ക് പിന്നിലെ വികാരം. ​തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നീ കാര്യങ്ങളിലും വ്യക്തത തേടി. ​മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിൽ സംസാരിച്ച രാഹുൽ, ഡൽഹിയിലെത്തിയ വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഗ്രൂപ്പുകൾക്കപ്പുറമുള്ള ചർച്ചകൾ നടന്നു. മിക്ക നേതാക്കളും…

രാശിഫലം (13-05-2026 ബുധന്‍)

ചിങ്ങം : പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. തുലാം: നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. മറ്റുള്ളവരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവർത്തികളിൽ ശ്രദ്ധ വേണം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുകളുമായി ഒരുപാട് സമയം ചെലവഴിക്കും. ഒരു യാത്ര പോകാൻ അവസരം ലഭിക്കും. ജോലി സ്ഥലത്ത് നിന്ന് പേരും പ്രശസ്‌തിയും നേടും. അതുപോലെ ജോലിയിൽ പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. ധനു: നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും…

‘കേരള മുഖ്യമന്ത്രിയായി കെ.സി. യെ പിന്തുണച്ചാൽ വയനാട് മറക്കേണ്ടി വരും’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍

വയനാട്: കേരള മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും, വയനാട് മറ്റൊരു അമേഠിയായി മാറിയേക്കാമെന്നുമാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ ലഗേജ് കാരിയറാണെന്ന് പോസ്റ്ററുകളിൽ പറയുന്നു. രാഹുലിനും പ്രിയങ്കയ്ക്കും വയനാടിനെ മറക്കാൻ കഴിയുമോ എന്നും അവർ വീണ്ടും അവിടെ വിജയിക്കില്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ പോസ്റ്ററുകളെ കാണുന്നത്. കോൺഗ്രസ് നേതൃത്വത്തെയും ഗാന്ധി കുടുംബത്തെയും നേരിട്ട് ലക്ഷ്യമിട്ടാണ് വയനാട് ഡിസിസി ഓഫിസിനു മുന്നിൽ അജ്ഞാതർ പോസ്റ്റർ…

ഹോർമുസ് ഉപരോധം ലോകത്തിന് വിനാശകരമായിരിക്കും; പാക്കിസ്താന്‍, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ തകരും; ഇന്ത്യയും കുഴപ്പത്തിലാകാന്‍ സാധ്യത?

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ലോകത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. എണ്ണവിലയിലെ വർദ്ധനവ് പാക്കിസ്താന്‍, ഫിലിപ്പീൻസ് തുടങ്ങിയ ദരിദ്ര രാജ്യങ്ങളെ സമ്പൂർണ്ണ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിച്ചു. ഹോർമുസ് കടലിടുക്കിന്റെ കടുത്ത ഉപരോധം ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും മോശമായ ഊർജ്ജ പ്രതിസന്ധിയുടെ തീയിൽ ലോകം മുങ്ങിത്താഴുന്ന തരത്തിൽ സ്ഥിതി വളരെ മോശമാണ്. ആഗോള ഊർജ്ജ സുരക്ഷയ്ക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയും ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഉപരോധം പല രാജ്യങ്ങളെയും തളർത്തി, അവയെ പൂർണ്ണ അന്ധകാരത്തിലേക്ക് തള്ളിവിട്ടു. ഹോർമുസ് ഉപരോധം സാമ്പത്തികമായി ദുർബലമായിരുന്ന രാജ്യങ്ങളെ വിനാശകരമായി ബാധിച്ചിട്ടുണ്ട്. പാക്കിസ്താന്‍, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ദുരന്തത്തിന്റെ വക്കിലാണ്. പാക്കിസ്താനില്‍ വൈദ്യുതി നിലച്ചു, ഫാക്ടറികൾ അടച്ചുപൂട്ടി, വിദേശനാണ്യ ശേഖരം തീർന്നു. ഊർജ്ജമില്ലാതെ, മുഴുവൻ സംവിധാനവും നിലച്ചു. ഫിലിപ്പീൻസിന്റെ സമ്പദ്‌വ്യവസ്ഥയും തകർന്നുകൊണ്ടിരിക്കുകയാണ്. ഇന്ധനമില്ലാതെ, എല്ലാം നിലച്ചു.…