ഡോ. എം. പി. ഷാഫി ഹാജിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ദോഹ: ഖത്തറിലെ മുതിര്‍ന്ന സംരംഭകനും സാമൂഹ്യ സാംസ്‌കാരിക നേതാവുമായ ഡോ. എം. പി. ഷാഫി ഹാജിക്ക് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് . പ്രവാസ ലോകത്തെ 6 പതിറ്റാണ്ട് കാലത്തെ ധന്യമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയനും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.

ഒരു മികച്ച സംരംഭകന്‍ എന്ന നിലയിലും മാതൃകാപരമായ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വമെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Print Friendly, PDF & Email

Related posts

Leave a Comment