ഡോ. മാത്യു വർഗീസ് ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ കോ-ഓർഡിനേറ്റർ

വാഷിംഗ്ടണ്‍: 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവൻഷനിൽ വെച്ചു നടത്തുന്ന കുട്ടികളുടെ സ്പെല്ലിംഗ് ബീ മത്സരത്തിൻ്റെ കോ – ഓർഡിനേറ്ററായി ഡോ. മാത്യു വർഗീസിനെ ( ഡിട്രോയിറ്റ് ) ചുമതല ഏൽപ്പിച്ചു.

ഫൊക്കാന ജോ. ട്രഷറർ കൂടിയായ ഡോ. മാത്യു വർഗ്ഗീസ് ഫൊക്കാന ജോ. സെക്രട്ടറി , ട്രസ്റ്റി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സ്പെല്ലിംഗ് ബീയുടെ മറ്റു കമ്മറ്റി അംഗങ്ങൾ ഈ വർഷത്തെ അഡീഷണൽ അസോ. സെക്രട്ടറി സോണി അമ്പൂക്കൻ (കണക്റ്റിക്കട്ട്), ജോർജ് ഓലിക്കൽ (ഫിലഡൽഫിയ), കഴിഞ്ഞ വർഷത്തെ നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ ആതിര ഷഹി (വാഷിംഗ്ടൺ ), മനു ജോൺ (ഡിട്രോയിറ്റ് ) എന്നിവരാണ്.

അമേരിക്കയിലും കാനഡായിലും ഗ്രേഡ് 5 മുതൽ ഗ്രേഡ് 8 വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ മത്സരം.
ഫൊക്കാന കൺവെൻഷനിൽ വെച്ചുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്ന മത്സരം വിവിധ റീജിയണുകളിൽ ഓൺലൈൻ വഴി മെയ് അവസാനം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. ഫൈനൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്പോൺസേഴ്സ് നൽകുന്ന ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാത്യു വർഗീസ് (734 – 634 – 6616), ജോർജ് ഓലിക്കൽ (215-873-4365 ).

വാര്‍ത്ത: ഡോ. കലാ ഷഹി, ജനറൽ സെക്രട്ടറി, ഫൊക്കാന

Print Friendly, PDF & Email

Leave a Comment

More News