വീട്ടിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് മലയാളത്തിന്റെ വാനമ്പാടി

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് മലയാളത്തിന്റെ വാനമ്പാടി ഗായിക ചിത്ര. തിരുവനന്തപുരത്തെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു ചിത്ര പൊങ്കാലയർപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഗായിക സ്വന്തം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

വീട്ടുമുറ്റത്ത് അടുപ്പ് കൂട്ടിയാണ് ചിത്ര പൊങ്കാലയിട്ടത്. മൺപാത്രത്തിൽ നിന്ന് വ്യത്യസ്തമായി ഉരുളിയിലാണ് ഇത്തവണ നിവേദ്യം തയ്യാറാക്കിയത്. കുടുംബാംഗങ്ങൾക്ക് പ്രസാദം നൽകി. മുൻവർഷങ്ങളിലും ചിത്ര സ്വന്തം വീട്ടുമുറ്റത്ത് പൊങ്കാല അർപ്പിച്ചിരുന്നു.

അതേ സമയം കൊറോണ സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പൊങ്കാലയിൽ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായത്. ചിപ്പി, സ്വാസ്വിക തുടങ്ങിയ താരങ്ങളും ക്ഷേത്രത്തിൽ എത്തി പൊങ്കാലയിട്ടു. നടിയും സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി വീട്ടിലായിരുന്നു ഇക്കുറി പൊങ്കാലയിട്ടത്.

Leave a Comment

More News