യൂണിറ്റ് പ്രവർത്തക കൺവെൻഷനുകളുടെ ജില്ലാ തല ഉദ്ഘാടനം

മലപ്പുറം : വെൽഫെയർ പാർട്ടി സംഘടന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റ് പ്രവർത്തക കൺവെൻഷന്റെ ജില്ല തല ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടുങ്ങൂത്ത് യൂണിറ്റ് യോഗത്തിൽ പങ്കെടുത്ത് നിർവഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ജാഫർ സി എച്ച് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴ് പറമ്പ് മുഖ്യാസംസാരം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സലാം സി എച്ച്, പഞ്ചായത്ത് പ്രസിഡണ്ട് മുഖീമുദ്ദീൻ, നാസർ എം കെ എന്നിവർ സംസാരിച്ചു.

Leave a Comment

More News