കെ.പി.എ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 1 ഡോക്ടർസ് ഡേ വിപുലമായി ആഘോഷിച്ചു.

ഹമ്മദ് ടൗൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർമാരും, കെ.പി.എ അംഗങ്ങളും പങ്കെടുത്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ കോ ഓർഡിനേറ്റർ വി.എം. പ്രമോദ് സ്വാഗതം പറഞ്ഞു. സീനിയർ മെമ്പർ അജികുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ന്യൂട്ടൻ, ഡയറക്ടർ നിർമല ശിവദാസൻ, ഡോ. റജില, ബി.ഡി.ഒ സുജാതൻ, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി വിഷ്ണു നന്ദി അറിയിച്ചു.

 

Leave a Comment

More News