മധ്യപ്രദേശ് സ്‌കൂളിൽ വിദ്യാർത്ഥികൾ ഗായത്രി മന്ത്രം ചൊല്ലുന്നത് തടഞ്ഞത് വിവാദത്തിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയോറ സിഎം റൈസ് സ്‌കൂളിലെ വിദ്യാർത്ഥികളെ ഗായത്രി മന്ത്രം ചൊല്ലുന്നതിൽ നിന്ന് തടഞ്ഞതായി ആക്ഷേപം.

വിദ്യാര്‍ത്ഥികള്‍ ഗായത്രി മന്ത്രം ചൊല്ലുന്നത് അദ്ധ്യാപകരില്‍ ഒരാളാണ് വീഡിയോയില്‍ പകര്‍ത്തിയത്. മറ്റൊരു അദ്ധ്യാപിക ക്ലിപ്പിൽ വീഡിയോയെക്കുറിച്ച് അന്വേഷിക്കുന്നതും കാണാം. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പുറം ലോകം വിവരം അറിയുന്നത്. സംഭവം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്‌ഡിഎം) ശ്രദ്ധയിൽ പെടുകയും സ്‌കൂളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മറുപടിയായി, മന്ത്രം ജപിക്കുന്നത് നിർത്താൻ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് അദ്ധ്യാപകൻ ദുഷ്യന്ത് റാണ വ്യക്തമാക്കി. ഷെഡ്യൂൾ അനുസരിച്ച്, ആഴ്ചയിൽ ഒരിക്കൽ മാത്രമേ മന്ത്രം ജപിക്കാവൂ എന്നും താൻ അച്ചടക്കം പാലിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, എസ്ഡിഎം രേഖാമൂലമുള്ള പ്രതികരണം ആവശ്യപ്പെടുകയും സ്കൂളിൽ ദിവസവും ഗായത്രി മന്ത്രം ജപിക്കാൻ ഉത്തരവിടുകയും ചെയ്തു.

പ്രാദേശിക ഹൈന്ദവ സംഘടനകളും സംഭവം അറിഞ്ഞ് സ്‌കൂളിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുവികാരം വ്രണപ്പെടുത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് റാണ ആവർത്തിച്ചു. എന്നാല്‍, അദ്ധ്യാപകർക്കും സ്കൂളിനുമെതിരെ നടപടിയെടുത്തില്ലെങ്കിൽ പരിപാടിക്കെതിരെ പ്രതിഷേധിക്കുമെന്ന് എബിവിപിയും (അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത്) മറ്റ് ഹിന്ദു സംഘടനകളും അറിയിച്ചു.

മധ്യപ്രദേശിൽ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. ഇൻഡോറിലും സമാനമായ സാഹചര്യമുണ്ടായി. ധാരാ റോഡിലെ ബാലവിജ്ഞാന് ശിശുവിഹാർ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്വകാര്യ സ്‌കൂളിലാണ് നെറ്റിയിൽ തിലകമണിഞ്ഞതിന്റെ പേരിൽ വിദ്യാർഥികളെ തല്ലിയത്. സ്‌കൂൾ വളപ്പിൽ ഇനിയും തിലകമണിഞ്ഞാൽ നീക്കം ചെയ്യുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നൽകുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Leave a Comment

More News