കറുത്ത വംശജനായ ഫെഡ്‌എക്‌സ് ഡ്രൈവറെ ആക്രമിച്ച കേസിൽ കുറ്റാരോപിതരായ 2 വെള്ളക്കാർക്കെതിരെ തെറ്റായ വിചാരണ നടന്നു എന്ന് മിസ്സിസിപ്പി ജഡ്ജി

ബ്രൂക്ക്‌ഹേവൻ (മിസ്സിസിപ്പി): പോലീസിന്റെ പിഴവുകൾ ഉദ്ധരിച്ച്, ഡെലിവറി നടത്തുകയായിരുന്ന കറുത്ത വംശജനായ ഫെഡ്‌എക്‌സ് ഡ്രൈവറെ പിന്തുടര്‍ന്ന് വെടിവച്ചതിന് കുറ്റാരോപിതരായ രണ്ട് വെള്ളക്കാരുടെ കേസിൽ തെറ്റായ വിചാരണ നടന്നു എന്ന് വ്യാഴാഴ്ച ഒരു മിസിസിപ്പി ജഡ്ജി വിധിച്ചു.

2022 ജനുവരിയിൽ ഡി മോണ്ടെറിയോ ഗിബ്‌സൺ എന്ന കറുത്ത വംശജന്‍ ഓടിച്ച വാഹനത്തിന് നേരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, ഗൂഢാലോചന, വെടിയുതിർക്കൽ എന്നീ കുറ്റങ്ങളാണ് ബ്രാൻഡൻ കേസിനും അദ്ദേഹത്തിന്റെ പിതാവ് ഗ്രിഗറി കേസിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഇപ്പോൾ 25 വയസ്സുള്ള ഗിബ്‌സണിന് പരിക്കേറ്റിട്ടില്ല. എന്നാൽ, പിന്തുടരലും വെടിവയ്പ്പും സംസ്ഥാന തലസ്ഥാനമായ ജാക്‌സണിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെയുള്ള ബ്രൂക്ക്‌ഹേവനിൽ വംശീയ വിദ്വേഷം നിലനില്‍ക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ബ്രൂക്ക്‌ഹാവൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡിറ്റക്ടീവിന്റെ പിഴവുകൾ കാരണമാണ് താൻ തെറ്റായ തീരുമാനമെടുത്തതെന്ന് ജഡ്ജി ഡേവിഡ് സ്ട്രോംഗ് പറഞ്ഞു. ഗിബ്‌സണിൽ നിന്ന് പോലീസ് എടുത്ത വീഡിയോ ടേപ്പ് മൊഴി താൻ മുമ്പ് പ്രോസിക്യൂട്ടർമാർക്കോ ഡിഫൻസ് അറ്റോർണിമാർക്കോ നൽകിയിട്ടില്ലെന്ന് ജൂറി കോടതി മുറിക്ക് പുറത്തിരിക്കെ ഡിറ്റക്ടീവ് വിൻസെന്റ് ഫെർണാണ്ടോ സത്യവാങ്‌മൂലം നല്‍കിയതിനു ശേഷം ബുധനാഴ്ച ജഡ്ജി സെഷൻ നേരത്തെ അവസാനിപ്പിച്ചു.

ബ്രാൻഡൻ കേസ്, ഗ്രിഗറി കേസ്

വിചാരണയ്‌ക്കിടെ അവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ തോക്കുകളെക്കുറിച്ചും വീടിന് പുറത്ത് കണ്ടെത്തിയ ഷെൽ കേസിംഗുകളെക്കുറിച്ചും ഉദ്യോഗസ്ഥൻ തെറ്റായി സാക്ഷ്യപ്പെടുത്തിയെന്ന് ജഡ്ജി പറഞ്ഞു. പ്രതിഭാഗം അഭിഭാഷകർ മിസ്‌ട്രിയൽ അഭ്യർത്ഥിച്ചു. അത് അനുവദിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്ന് സ്ട്രോംഗ് പറഞ്ഞു.

തന്റെ 17 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരത്തിലൊന്ന് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിയുടെ പ്രഖ്യാപനത്തിന് ശേഷം ഗിബ്‌സണിന്റെ അമ്മ ഷാരോൺ മക്‌ക്ലെൻഡൺ കോടതിമുറിയിൽ പൊട്ടിത്തെറിച്ചു. അവരും മകനും കോടതിയിൽ നിന്ന് പുറത്തു കടന്ന സമയം മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ വിസമ്മതിച്ചു.

പ്രതിഭാഗം അഭിഭാഷകനായ ടെറൽ സ്റ്റബ്സ് പ്രതികരിക്കാൻ വിസമ്മതിച്ചു. കോടതി കേസ് മാറ്റിവച്ചതിന് ശേഷം, ഡിസ്ട്രിക്റ്റ് അറ്റോർണി ഡീ ബേറ്റ്സ് ജഡ്ജിയുടെ തീരുമാനത്തോട് വിയോജിക്കുന്നതായി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഡിസംബര്‍ വരെ ജഡ്ജിയുടെ ഡോക്കറ്റ് നിറഞ്ഞിരിക്കുന്നതിനാൽ വർഷാവസാനത്തിന് മുമ്പ് പുതിയ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്ന് കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു.

മിസ്‌ട്രിയൽ “വെറുമൊരു ഭരണപരമായ തിരിച്ചടി മാത്രമല്ല, ഗിബ്‌സണും കുടുംബത്തിനും നീതി ലഭിക്കുന്നതിനുള്ള കാലതാമസത്തെ പ്രതിനിധീകരിക്കുന്നു,” ഗിബ്‌സന്റെ അഭിഭാഷകനായ കാർലോസ് മൂർ പറഞ്ഞു.

മോശം പെരുമാറ്റത്തിന് ബ്രൂക്ക്‌ഹാവൻ പോലീസ് ഡിപ്പാർട്ട്‌മെന്റിനെതിരെ അന്വേഷണം നടത്തണമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്‌സ് ഡിവിഷനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മൂർ പറഞ്ഞു.

ഡി മോണ്ടെറിയോ ഗിബ്‌സൺ

“നിർണ്ണായകമായ ഒരു തെളിവ് ബ്രൂക്ക്‌ഹാവൻ പോലീസ് ഡിപ്പാർട്ട്‌മെന്റും (ബിപിഡി) പോലീസ് ഓഫീസറും തടഞ്ഞുവച്ചത് ആശങ്കാജനകമാണ്,” മൂര്‍ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ബിപിഡിയുടെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്ലോറിഡ ലൈസൻസ് പ്ലേറ്റുള്ള വാടക വാൻ ഓടിച്ചിരുന്നതിനാലാണ് തന്റെ കക്ഷികള്‍ ഗിബ്‌സണെ തടയാൻ ശ്രമിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. എന്നാല്‍, ഇതിനെതിരെ ഫെഡറൽ വിദ്വേഷ കുറ്റം ചുമത്താൻ നീതിന്യായ വകുപ്പിനോട് മൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ജനുവരി 24-ന് വൈകുന്നേരമാണ് ഗിബ്‌സൺ ഫെഡ്‌എക്‌സ് ഡെലിവറികൾ നടത്തിയത്. ഇതിനായി ഹെര്‍ട്സ് കമ്പനിയുടെ വാടക വാനായിരുന്നു ഗിബ്സണ്‍ ഓടിച്ചിരുന്നത്. വാനിന്റെ ഇരുവശങ്ങളിലും പിന്നിലും ഹെർട്‌സ് ലോഗോ ഉണ്ടായിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. ഒരു സ്ട്രീറ്റിലെ വീട്ടിൽ ഒരു പാക്കേജ് ഡെലിവറി ചെയ്തതിനു ശേഷം വാന്‍ ഓടിച്ചു പോകുന്നതിനിടെയാണ് ബ്രാൻഡൻ കേസ് തോക്കുമായി വന്ന് വെടിയുതിര്‍ത്തത്. മൂന്ന് റൗണ്ട് ഡെലിവറി വാനിന്റെ പുറത്തും അതിനുള്ളിലെ ചില പാക്കേജുകളിലുമാണ് ഇടിച്ചത്.

ഗിബ്‌സൺ ഇപ്പോഴും ഫെഡെക്‌സിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളുടെ നഷ്ടപരിഹാര അവധിയിലാണെന്ന് അഭിഭാഷകന്‍ കാർലോസ് മൂർ പറഞ്ഞു. ഫെഡ്‌എക്‌സിൽ നിന്ന് 5 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗിബ്‌സന്‍ നല്‍കിയ ഫെഡറൽ വ്യവഹാരം കഴിഞ്ഞയാഴ്ച ഒരു ജഡ്ജി തള്ളിക്കളഞ്ഞിരുന്നു. തന്റെ വംശീയതയാണ് കമ്പനി തന്നോട് വിവേചനം കാണിക്കുന്നതെന്ന് തെളിയിക്കുന്നതിൽ ഗിബ്സണ്‍ പരാജയപ്പെട്ടതാണ് കേസ് തള്ളിക്കളയാന്‍ കാരണമെന്ന് മൂര്‍ പറഞ്ഞു. ആ വ്യവഹാരത്തില്‍ ബ്രൂക്ക്ഹാവൻ നഗരത്തെയും പോലീസ് മേധാവിയെയും പോലീസ് ഡിപ്പാര്‍ട്ട്മെന്റിനേയും കക്ഷികളായി ചേര്‍ത്തിരുന്നു. കൂടാതെ, സംസ്ഥാന കോടതിയിൽ ഒരു പുതിയ സിവിൽ കേസ് ഫയൽ ചെയ്യാൻ താൻ ഉദ്ദേശിക്കുന്നതായും മൂർ പറഞ്ഞു.

Leave a Comment

More News