അഷ്ടമി രോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് കൈനൂര്‍ തറവാടിന്റെ വക സ്വർണകിരീടം

തൃശൂർ: സപ്തംബർ ആറിന് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് (Guruvayoorappan) സ്വർണക്കിരീടം സമർപ്പിക്കാനൊരുങ്ങുകയാണ് തൃശൂർ കൈനൂർ തറവാട്ടിലെ കെ.വി.രാജേഷ് ആചാരി. ഏകദേശം 38 പവൻ തൂക്കമുള്ള കിരീടം വളരെ സൂക്ഷ്മതയോടെയാണ് നിർമ്മിച്ചിരിക്കുന്നത്.

ചതയം നാളിൽ ഗുരുവായൂരപ്പന് വഴിപാടായി 100 പവൻ തൂക്കമുള്ള സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കിണ്ടി ടിവിഎസ് ഗ്രൂപ്പ് സമ്മാനമായി നൽകിയിരുന്നു. ഇതിന് ഏകദേശം 49,50,000 രൂപയാണ് ചിലവ്. ഓണത്തിന്റെ നാലാം ദിവസം ഉച്ചപൂജയ്ക്ക് തൊട്ടുമുമ്പായിരുന്നു ചടങ്ങ്.

 

Leave a Comment

More News