ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14ന്

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ളത് പോലെ ഈ വര്‍ഷവും ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 2023 ഒക്ടോബര്‍ 14, ശനിയാഴ്ച രാവിലെ 9 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടിലെ റെക് പ്ലെക്‌സില്‍ (Recplex, Mt.prospect) വച്ച് നടത്തുന്നതാണ്.

കോളേജ് തലത്തിലും ഹൈസ്‌കൂള്‍ തലത്തിലുമായി നടത്തുന്ന പ്രസ്തുത ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ എത്രയും വേഗം കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടേണ്ടതാണ്. പെണ്‍കുട്ടികള്‍ക്കുള്ള ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റും  ഉണ്ടാവുന്നതാണ്.

പ്രസ്തുത ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സന്നിഹിതരാകണമെന്ന്  ബന്ധപ്പെട്ട അധികാരികള്‍ അറിയിക്കുന്നു.

ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാനം വിനു മാമൂട്ടിലും  (ക്യാഷ് അവാര്‍ഡ് എവര്‍ റോളിംഗ് ട്രോഫി) രണ്ടാം സമ്മാനം ഷിബു മുളയാണിക്കുന്നേല്‍  അന്നമ്മ ജോസഫ് മുളയാണിക്കുന്നേലിന്റെ ഓര്‍മ്മക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡും ട്രോഫിയും, കോളേജ് തലത്തില്‍ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജോസ് സൈമണ്‍ മുങ്ങപ്ലാക്കല്‍ ഏലി സൈമണ്‍ മുങ്ങപ്ലാക്കലിന്റെ  ഓര്‍മ്മക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനം അസോസിയേഷനും  സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതാണ്. എം,വി.വി ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് റ്റോം സണ്ണി ഈരോലിക്കലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കുളം (പ്രസിഡന്റ്) 312 685 6749,  മനോജ് അച്ചേട്ട്  (ജനറല്‍ കോഓര്‍ഡിനേറ്റര്‍) 224 522 2470, ജോര്‍ജ് പ്ലാമൂട്ടില്‍ 847 651 5204, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564, കാല്‍വിന്‍ കവലയ്ക്കല്‍

 

Leave a Comment

More News