ചങ്ങനാശേരി എസ്ബിയുടെ മികവിനൊരു പൊൻതൂവൽ കൂടി

ചിക്കാഗോ: കഴിഞ്ഞ പത്തു പതിറ്റാണ്ടുകളായി മൂല്യാധിഷ്ഠിതവിദ്യാഭ്യാസം നൽകി തലമുറകളെ വാർത്തെടുക്കുന്നതിൽ ചങ്ങനാശേരി എസ്ബി  കോളേജ് ബഹുദൂരം പിന്നിട്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തെ ആ മഹത്തായ കുലീനത്വമുള്ള സ്വയംഭരണാവകാശ കോളേജിന് മികവിന്റെ അടിസ്ഥാനത്തിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു. അത് ചങ്ങനാശേരി എസ്ബിയുടെ മികവിനൊരുപൊൻതൂവൽകൂടി അത് ചാർത്തിയിരിക്കുന്നു.

നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗണ്സിലിന്റെ (നാക്) ജൂലൈ 20 നും 21 നും കോളേജിൽ നടന്ന ഇവാലുവേഷനിലാണ് ഇപ്പോൾ  എ പ്ലസ് ഗ്രേഡ് ലഭിച്ചരിക്കുന്നത്. നാക്കിന്റെ അഞ്ചാം പഞ്ചവത്സര റേറ്റിംഗിൽ എസ്ബി കോളേജ് എ പ്ലസ് ഗ്രേഡിന് അർഹത നേടിയ സ്കോർ 3.41ആണ്.  നാക് റേറ്റിംഗിനുള്ള  മാനദണ്ഡങ്ങൾ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ,പാഠ്യപദ്ധതി,വിദ്യാർത്ഥികളുടെ പുരോഗതി,ഗവേഷണം അധ്യയനവും വിലയിരുത്തലും,മാനേജ്മെന്റും ഭരണവും,കലാലയ മൂല്യങ്ങൾ എന്നിവയാണ്. ഈ ഘടകങ്ങളിൽ കോളേജിന്റെ നിലവാരം പരിശോധിച്ചാണ് നാക് കോളേജിന്റെ ഗ്രേഡ് തീരുമാനിക്കുന്നത്.  ഇന്ത്യയിലെ  കോളേജുകളിൽ അടുത്തയിടെ നടത്തിയ എൻ ഐ ആർ എഫ് റാങ്കിങ്ങിൽ  2874 കോളേജുകൾ പങ്കെടുത്തതിൽ  എസ്ബി കോളേജിന് 54ാo സ്ഥാനം ലഭിച്ചിരുന്നു.

1922 ൽ സ്ഥാപിക്കപ്പെട്ട കോളേജിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേഖലയിൽ 11 ഡിഗ്രി കോഴ്‌സുകളും 14 പി ജി കോഴ്‌സുകളും 10  റിസേർച് പ്രോഗ്രാമുകളും  സെല്ഫ് ഫൈനാൻസിങ് വിഭാഗത്തിൽ 7 ഡിഗ്രി കോഴ്‌സുകളും 7 പി ജി കോഴ്‌സുകളും കോളേജിൽ നിലവിലുണ്ട്.മൂവായിരത്തിനടുത്തു വിദ്യാർത്ഥികളും  170 അധ്യാപകരും80  അനധ്യാപകരും ഇന്ന് കോളേജിന്റെ ഭാഗമാണ്.

ഈ മഹത്തായ നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ മാനേജർ റവ.ഫാ.ജെയിംസ് പാലക്കൽ,പ്രിൻസിപ്പൽ റവ.ഡോ.റെജി പ്ലാത്തോട്ടം,അദ്ധ്യാപക,അനധ്യാപക ,വിദ്യാർത്ഥി,പൂർവവിദ്യാർഥി കൂട്ടായ്മ്മക്ക്  എസ്ബി അസ്സെംപ്ഷൻ കോളേജസ് അലുംനി അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ സ്നേഹപൂർവ്വം നേരുന്നു.

Print Friendly, PDF & Email

Leave a Comment