ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം: സർക്കാർ ഉത്തരവിൽ ഗുരുദേവനെ മറന്നു

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ആശ്രമത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിനായി ഇടക്കാല സമിതിയെയും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ മേല്‍നോട്ട സമിതിയെയും നിയോഗിച്ച ഉത്തരവില്‍ ഗുരുദേവന്റെ പേരില്ല. ഉത്തരവില്‍ കൊല്ലം കള്‍ച്ചറല്‍ കമ്മിറ്റി എന്ന്‌ പരാമര്‍ശിച്ചതിന്‌ പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന്‌ ആക്ഷേപമുണ്ട്‌.

ആദ്യ പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ്‌ കൊല്ലത്തെ സാംസ്കാരിക സമുച്ചയം പ്രഖ്യാപിച്ചത്‌. സമുച്ചയത്തിന്‌ ശ്രീനാരായണ ഗുരുദേവന്റെ പേരിടുമെന്ന്‌ ബജറ്റ്‌ പ്രഖ്യാപനം. മെയ്‌ നാലിന്‌ സംസ്ഥാനത്തിന്‌ സമര്‍പ്പിച്ച സമുച്ചയം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്സ്‌ എന്നാണ്‌ ആലേഖനം ചെയ്തിരിക്കുന്നത്‌. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ കൊല്ലത്തെ സാംസ്ക്കാരിക സമുച്ചയം എന്ന്‌ മാത്രമാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌.

ഇത്‌ യാദ്യശ്ചികമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഒന്നിലധികം സ്ഥലങ്ങളില്‍ ഇത്‌ ആവര്‍ത്തിച്ചു.

ഗുരുദേവനോട് സാമ്യമില്ലാത്ത പ്രതിമ സമുച്ചയത്തില്‍ സ്ഥാപിച്ചത്‌ ഉദ്ഘാടന ദിവസം തന്നെ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന്‌ പ്രതിമ നീക്കം ചെയ്ത് അധികൃതര്‍ പുതിയത്‌ സ്ഥാപിക്കുമെന്ന്‌ അറിയിച്ചു. ശില്‍പിയെ തിരഞ്ഞെടുക്കുന്നതിനൊപ്പം രൂപരേഖ
തയ്യാറാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ശിവഗിരിമഠം പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, അന്താരാഷ്ട്ര
ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയെയും നിയോഗിച്ചു. ഈ സമിതിയില്‍ നിന്ന്‌ എസ്‌എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികളെ ബോധപൂര്‍വം ഒഴിവാക്കിയതായും ആക്ഷേപമുണ്ട്‌.

Leave a Comment

More News