അൽ ജസീറ ബ്യൂറോ അടച്ചുപൂട്ടിക്കുമെന്ന് ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മന്ത്രി

ജറുസലേം: അൽ ജസീറയുടെ പ്രാദേശിക ബ്യൂറോ താന്‍ അടച്ചുപൂട്ടിക്കുമെന്ന് ഞായറാഴ്ച ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മന്ത്രി പറഞ്ഞു. ഖത്തർ ആസ്ഥാനമായുള്ള വാർത്താ സ്റ്റേഷൻ ഹമാസ് അനുകൂലികളാണെന്നും, ഗാസയിൽ നിന്നുള്ള ആക്രമണത്തിന് സാധ്യതയുള്ള ഇസ്രായേലി സൈനികരെ തുറന്നുകാട്ടുന്നുവെന്നും ആരോപിച്ചാണ് ഈ നീക്കം.

അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും, നിയമ വിദഗ്ധർ പരിശോധിച്ചു വരികയാണെന്നും മന്ത്രി ശ്ലോമ കർഹി പറഞ്ഞു. അത് താൻ പിന്നീട് മന്ത്രിസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇത് ഹമാസ് അനുകൂല സ്റ്റേഷനാണ്, ഇത് അസംബ്ലി ഏരിയകളിൽ (ഗാസയ്ക്ക് പുറത്ത്) സൈനികരെ ചിത്രീകരിക്കുന്ന ഒരു സ്റ്റേഷനാണ് … ഇത് ഇസ്രായേൽ പൗരന്മാർക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പ്രചരണ ആയുധമാണ്,” കാർഹി ഇസ്രായേലിന്റെ ആർമി റേഡിയോയോട് പറഞ്ഞു.

“ഹമാസ് വക്താക്കളുടെ സന്ദേശം ഈ സ്റ്റേഷനിലൂടെ പോകുന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്. ഞങ്ങൾ ഇന്ന് ഇത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു. പിന്നീടുള്ള പ്രസ്താവന കാബിനറ്റ് ചർച്ചയെക്കുറിച്ചാണോ അതോ അടച്ചുപൂട്ടൽ നടപ്പാക്കുന്നതിനെക്കുറിച്ചാണോ പരാമർശിച്ചതെന്ന് വ്യക്തമല്ല.

Print Friendly, PDF & Email

Leave a Comment

More News