2.15 കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണം വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് ഡി ആര്‍ ഐ കണ്ടെടുത്തു

നെടുമ്പാശേരി: വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ 2.15 കോടി രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തി. അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്നാണ് 3.461 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണ
ബിസ്കററുകളും സ്വര്‍ണ മിശ്രിതവും കണ്ടെത്തി. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ഡിആര്‍ഐ
ശേഖരിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

ശുചിമുറിയില്‍ പോകാനെന്ന വ്യാജേന സ്വര്‍ണം ഒളിപ്പിച്ച ശേഷം ക്ലീനിംഗ് ജീവനക്കാരെ ഉപയോഗിച്ച്‌ സ്വര്‍ണം പുറത്തെടുക്കുന്ന
സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌.

Leave a Comment

More News