കാമ്പസ് തെരെഞ്ഞെടുപ്പിൽ വിജയിച്ച ഫ്രറ്റേണിറ്റി സാരഥികളെ വെൽഫെയർ പാർട്ടി ആദരിച്ചു

കാലിക്കറ്റ്‌ യൂനിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളിൽ വിജയിച്ച ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികളെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ആദരിച്ചപ്പോൾ

വടക്കാങ്ങര: കാലിക്കറ്റ്‌ യൂനിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളിൽ വിജയിച്ച ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികളായ റിദ കെ, നുസ്ഹ സി.ടി (എൻ.എസ്‌.എസ്‌ മഞ്ചേരി), സന പി (ഗവ. വിമൺസ് കോളേജ് മലപ്പുറം), ഷിഫ്ന പി.കെ (എം.ഇ.എസ്‌ പെരിന്തൽമണ്ണ) എന്നിവരെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ആദരിച്ചു. ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, സക്കീർ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

വെൽഫെയർ പാർട്ടി യൂനിറ്റ് വൈസ് പ്രസിഡന്റ് സമീറ തങ്കയത്തിൽ, ജോയിന്റ് സെക്രട്ടറി കെ.ടി മുനീബ, സൈഫുന്നീസ നിരപ്പിൽ എന്നിവർ വിജയികളെ മധുരം നൽകി ഹാരാർപ്പണം നടത്തി.

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സുധീർ സി.കെ സ്വാഗവും സെക്രട്ടറി നാസർ കിഴക്കേതിൽ നന്ദിയും പറഞ്ഞു.

Leave a Comment

More News