രാശിഫലം (11-12-2023 തിങ്കള്‍)

ചിങ്ങം: ആനന്ദപ്രദമായ മനസ് മൂലം നിങ്ങളുടെ മൂല്യം ഇന്ന് വർധിക്കും. നിങ്ങൾ ചിലവ് നിയന്ത്രിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ നിങ്ങള്‍ പരിഹരിക്കും.

കന്നി: ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് പൂർത്തിയായേക്കും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും.

തുലാം: ഏറ്റെടുക്കുന്ന ജോലികള്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

വൃശ്ചികം: ഒരു സംഘത്തിന്‍റെ നേതൃസ്ഥാനത്തേക്ക് ഇന്ന് നിങ്ങള്‍ എത്തിയേക്കാം. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കും. പ്രതിസന്ധികളില്ലാതെ ഒരോ കാര്യങ്ങളും ഇന്ന് നിങ്ങള്‍ക്ക് ചെയ്‌ത് തീര്‍ക്കാന്‍ സാധിച്ചേക്കും.

ധനു: നിങ്ങളുടെ പ്രവൃത്തികളേക്കാള്‍ വാക്കുകള്‍ ആയിരിക്കും ഇന്ന് കൂടുതല്‍ പേരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിങ്ങൾ ഇന്ന് സ്വയം മെച്ചപ്പെടുത്തുന്ന ഒരു മുന്നേറ്റം തന്നെ നടത്തിയേക്കാം. പുതിയ വീട് പണിയുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ താമസസ്ഥലം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചോ നിങ്ങള്‍ ഇന്ന് ചിന്തിച്ചേക്കാം.

മകരം: തൊഴിലിടത്ത് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇതിലൂടെ മറ്റുള്ളവരുടെ പ്രശംസ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അല്ലെങ്കിൽ പ്രോജക്ട് ഏറ്റെടുക്കുന്നതിനു വേണ്ട സാധ്യതകൾ ഇന്ന് കാണുന്നുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.

കുംഭം: ജോലിഭാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് നിർണ്ണായകമായേക്കാം. കഠിനാധ്വാനങ്ങള്‍ക്കുള്ള ഫലം ഇന്ന് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയിലെ സാമര്‍ഥ്യം പലരെയും പ്രചോദിപ്പിക്കും. സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്തി വർധിപ്പിക്കാനും സാധ്യത.

മീനം: ഒരുപാട് നാളായി നിങ്ങൾ നിങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനത്തെക്കുറിച്ച് ആലോചിക്കുകയാവാം. എന്നാൽ ഇന്നാണ്‌ നിങ്ങൾ അതിനെ മെച്ചപ്പെടുത്താൻ പോകുന്നത്. സുഹൃത്തുക്കള്‍ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിച്ചേക്കാം. എന്നാല്‍, അതിനെ കൃത്യമായി തന്നെ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കാം.

മേടം: നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയും. ഒരുപക്ഷെ അസ്വസ്ഥമായ ഒരു ബന്ധത്തിൽ നിന്നും അവിചാരിതമായി നിങ്ങളുടെ ചില അനിശ്ചിതമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും.

ഇടവം: കുടുംബത്തോടൊപ്പം ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായി തന്നെ സമയം ചെലവിടാന്‍ സാധിക്കും. പ്രിയപ്പെട്ടവരും ചില ബന്ധുക്കളും വീട്ടില്‍ വിരുന്നു വന്നേക്കും. ഇത് വീട്ടിലെ സന്തോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറം പകരും. ഒരു വിനോദയാത്രക്ക് പറ്റിയ ദിവസമാണിന്ന്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

മിഥുനം: സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്തമാക്കുന്നതിന്‌ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും, അവരിൽ നിന്നും തിരികെ അതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ, അത്രത്തോളം അവർ തിരികെയും നൽകും. നിങ്ങൾ നിങ്ങൾക്കുവേണ്ടിയും സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.

കര്‍ക്കടകം: സമാധാനത്തോടെ വേണം ഇന്ന് കര്‍ക്കടകം രാശിക്കാര്‍ ഓരോ സാഹചര്യത്തേയും നേരിടേണ്ടത്. കോപവും ഉത്കണ്‌ഠയും അസ്വസ്ഥതയും പ്രശ്‌നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ. ദിവസം മുന്നേറും തോറും നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വരും. ചൂടുപിടിച്ച ചര്‍ച്ചകളിലോ തര്‍ക്കങ്ങളിലോ ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും പരമാവധി മാറ്റിവെക്കുക.

Leave a Comment

More News