എയ്ഡ്സ് ഉണ്ടാകുന്നത് സ്വവർഗരതിമൂലമാണെന്ന വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍

കോഴിക്കോട്: വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ വീണ്ടും രംഗത്ത്. സ്വവർഗരതിയാണ് എയ്ഡ്‌സിന് കാരണമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ വിവാഹ സമ്പ്രദായത്തിന് പകരം സ്വവർഗാനുരാഗം വേണമെന്നാണ് മന്ത്രി ആർ. ബിന്ദുവിന്റെ ആവശ്യമെന്നും വിശ്വാസികൾ ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രാമനാട്ടുകരയില്‍ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് സമാപന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷന്മാര്‍ തമ്മിലും സ്ത്രീകള്‍ തമ്മിലും വിവാഹിതരാകണമെന്നാണ് മന്ത്രി പറയുന്നത്. നിരീശ്വരവാദികൾ ചോദ്യം ചെയ്യാൻ വന്നാൽ അവർ വെറുതെ നിൽക്കില്ല. ഹെറ്ററോനോർമാറ്റിവിറ്റി എന്ന സാധാരണ വൈവാഹിക വ്യവസ്ഥയ്ക്ക് പകരം കേരളത്തിൽ സ്വവർഗ ലൈംഗികത വേണമെന്നാണ് മന്ത്രിയുടെ ആവശ്യം.

ലെസ്ബിയൻമാരായും സ്വവർഗ്ഗാനുരാഗികളായും കാമ്പസിൽ അരാജകത്വം സൃഷ്ടിക്കാൻ വരുന്ന ഏതൊരു എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചെറുക്കാൻ മുന്നിൽ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News