2019-ൽ വോട്ട് നേടാന്‍ പുല്‍‌വാമ ഭീകരാക്രമണം സൃഷ്ടിച്ചു, 2024ലെ വോട്ടു പിടിക്കാന്‍ ശ്രീരാമനെ കൂട്ടുപിടിച്ച് അയോദ്ധ്യയും; ബിജെപിയെ പരിഹസിച്ച് കര്‍ണ്ണാടക മന്ത്രി

ബംഗളൂരു: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനാണ് ബിജെപി സർക്കാർ പുൽവാമ ഭീകരാക്രമണം നടത്തിയത്, ഇത്തവണ അയോദ്ധ്യ ക്ഷേത്രത്തിന്റെ പേരില്‍ ശ്രീരാമനെയാണ് കൂട്ടുപിടിച്ചിരിക്കുന്നതെന്ന് കർണാടക പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി ഡി. സുധാകർ.

“രാം മന്ദിറിന്റെ ഉദ്ഘാടനം ഒരു സ്റ്റണ്ടാണ്. ജനങ്ങൾ വിഡ്ഢികളല്ല. നമ്മൾ രണ്ടുതവണ വിഡ്ഢികളാക്കപ്പെട്ടു. മൂന്നാം തവണയും ഞങ്ങൾ കബളിപ്പിക്കപ്പെടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. ഞാനും കോൺഗ്രസ് എംഎൽഎ രഘു മൂർത്തിയും രാമക്ഷേത്രത്തിന് സംഭാവന നൽകി. ഇഷ്ടികയും ഞങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ശ്രീരാമൻ എല്ലാവർക്കും വേണ്ടിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ഒരു ഗിമ്മിക്കാണെന്നും സുധാകർ പറഞ്ഞു.

ബിജെപി മതവിശ്വാസം ചൂഷണം ചെയ്ത് വോട്ട് പിടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം എവിടെയായിരുന്നു? അദ്ദേഹം ചോദ്യം ചെയ്തു.

Leave a Comment

More News