കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 അതിഗംഭീരമായി

കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടാഴ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ” RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെട്ടു . മുഖ്യാഥിതിയും കമ്മറ്റി അംഗങ്ങളും കൂടി വിളക്ക് കൊളുത്തിയതോടു കൂടി ചടങ്ങു ആരംഭിച്ചു. മുഖ്യാഥിതിയായിരുന്ന അഭിവന്ദ്യ.ആർച്ച് ബിഷപ്പ് ഗ്രിഗറി കെർ വിൽ‌സൺ ( കാൽഗറി ആംഗ്ലിക്കൻ ചർച്ച് ), ക്രിസ്തുമസ് സന്ദേശത്തിൽ , ക്രിസ്ത്യാനികളായ ഓരോ വിശ്വാസികളും , ക്രിസ്തുമസ് ആഘോഷിച്ചാൽ മാത്രം പോരാ , ക്രിസ്തുവിനെ സ്വന്തം ഹൃദയത്തിൽ ഉൾക്കൊണ്ട് പ്രവർത്തിക്കണം എന്ന് ഉത്‌ബോധിപ്പിച്ചു .

കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് റവ.ജോജി ജേക്കബിന്റെ അധ്യക്ഷതയിൽ കാൽഗറി സെയിന്റ് മദർ തെരേസ സിറോ മലബാർ ഇടവകയുടെ വികാരി ഫാദർ . തോമസ് കളരിപ്പറമ്പിലിന്റെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച മീറ്റിംഗിൽ സെയിന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ജോർജ് വര്ഗീസ് അഭിവന്ദ്യ.ആർച്ച് ബിഷപ്പ് ഗ്രിഗറി കെർ വിൽ‌സനും, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷൻ മേധാവി ഫാദർ അജീഷ് ചെരിവുപറമ്പിലും കമ്മറ്റി അംഗങ്ങളും കൂടി കംപാഷൻ കാനഡ എന്ന ചാരിറ്റബിൾ ഓർഗനൈസഷനുള്ള ചെക്ക് കൈമാറി. കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ വിവിധ കമ്മറ്റി അംഗങ്ങൾ സമ്മാന വിതരണം നടത്തി. സ്പോണ്സറുമ്മാരായ ഷെയ്‌സ് ജേക്കബ് , സേർസ് ക്രെഡിറ്റ് യൂണിയൻ പ്രധിനിധി ജെയിംസ് , മലയാളം മിഷൻ കാനഡ കോർഡിനേറ്ററും ഐഎപിസി ഡയറക്ടർ ബോർഡ് അംഗവുമായ ജോസഫ് ജോൺ കാൽഗറി എന്നിവർ ആശംസ അർപ്പിച്ചു

“ഗ്ലോറിയ -23 ” കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെവിവിധ ഇടവക അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന ക്രിസ്മസ് കലാ പരിപാടികളാൽ സമ്പന്നമായിരുന്നു. ചാൾസ് മുറിയാടൻ എം .സി ആയിരുന്ന ചടങ്ങിന് സജി വര്ഗീസ് സ്വാഗതവും, ട്രസ്റ്റീ ജിനു വർഗീസ് നന്ദിയും പറഞ്ഞു . ഫാദർ ജോസ് ടോം കളത്തിൽ പറമ്പിലിന്റെ സമാപന പ്രാർത്ഥനയ്ക്ക് ശേഷം നടന്ന സ്നേഹവിരുന്നോടു കൂടി “ഗ്ലോറിയ – 23 “. സമാപിച്ചു .

കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളായ, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷൻ , സെയിന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ,സെന്റ് മദർ തെരേസ സിറോ മലബാർ ചർച്ച് ,സെന്റ് തോമസ് യാക്കോബായാ സിറിയൻ ഓർത്തഡോൿസ് ചർച്ച് , സെന്റ് തോമസ് മാർത്തോമാ സിറിയൻ ചർച്ച് എന്നിവരുടെ കൂട്ടായ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സംയുക്ത ക്രിസ്മസ് ആഘോഷമാണ് “ഗ്ലോറിയ – 23 “.

Print Friendly, PDF & Email

Leave a Comment

More News