നടി ശോഭന അവതരിപ്പിക്കുന്ന മൂന്ന് പരമ്പരകൾ സീ കേരളം ചാനലില്‍

മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ സീ കേരളവും ശോഭനയും തിരുവനന്തപുരം: പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ പരമ്പരകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. തിങ്കളാഴ്ച (ഡിസംബർ 18) മുതൽ സംരക്ഷണം ചെയ്യുന്ന ആദ്യ രണ്ട് സീരിയലുകൾ അവതരിപ്പിച്ചു കൊണ്ടാണ് ശോഭന സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നത്. തിങ്കളാഴ്ച മുതൽ യഥാക്രമം രാത്രി 7 മണിക്കും രാത്രി 9 മണിക്കും സംപ്രേഷണം ആരംഭിക്കുന്ന പരമ്പരകൾ സുഭദ്രം, മായാമയൂരം എന്നിവയാണ്. സുഭദ്രം പറയുന്നത് ഒരു ചതിയുടെ കഥയാണ്. ഒരു നാടിന്റെ ധീരയായ റാണിയായിരുന്നു സുഭദ്ര. ഭർത്താവായ മേഘനാഥന്റെ യഥാർത്ഥ മുഖം തിരിച്ചറിയാതെ സ്വന്തം ജീവൻ ഹോമിക്കേണ്ടി വരുന്ന സുഭദ്രയുടേയും, അവളുടെ വേർപിരിയാത്ത 4 സഹോദരിമാരുടെയും അതിജീവനത്തിന്റെ കഥ കൂടിയാണ് സുഭ്രദം പറയുന്നത്. സ്നിഷ ചന്ദ്രൻ, ജയ് ധനുഷ് എന്നിവർ പ്രധാന വേഷങ്ങളിൽ…

ഫലസ്തീന്‍ – സ്വതന്ത്ര രാഷ്ട്രമാണ്പരിഹാരം: എഫ്.ഡി.സി.എ

ഗസ്സയിലെ മനുഷ്യത്വ വിരുദ്ധ കൂട്ടക്കൊല അവസാനിപ്പിച്ച് ദ്വിരാഷ്ട്ര ഫോര്‍മുല നടപ്പിലാക്കല്‍ മാത്രമാണ് ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരമെന്ന് എഫ്.ഡി.സി.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി. അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളെയെല്ലാം നോക്കുകുത്തികളാക്കി രണ്ടു മാസത്തിലധികമായി തുടരുന്ന അധിനിവേശ സേനയുടെ ആക്രമങ്ങള്‍ എല്ലാ മാനുഷിക മൂല്യങ്ങളെയും തകര്‍ക്കുന്നതാണെന്ന് എഫ്.ഡി.സി.എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫസര്‍ അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഇടപെടലിലൂടെ ഫലസ്തീനികള്‍ക്കായി സ്വതന്ത്രൃരാഷ്ട്രം രൂപീകരിക്കുകയാണ് വേണ്ടത്. എഫ്.ഡി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ അബ്ദുറഹ്മാന്‍ മീറ്റിംഗിന് സ്വാഗതവും എഫ്.ഡി.സി.എ അഡൈ്വസറി ബോര്‍ഡ് അംഗം ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ സമാപനവും നിര്‍വഹിച്ചു. പ്രൊഫ. കെ അരവിന്ദാക്ഷന്‍ ചെയര്‍മാന്‍ എഫ്.ഡി.സി.എ, കേരള ചാപ്റ്റര്‍ ഒ. അബ്ദുറഹ്മാന്‍ ജനറല്‍ സെക്രട്ടറി എഫ്.ഡി.സി.എ, കേരള ചാപ്റ്റര്‍

നവകേരള സദസ്: ചെലവുകൾക്കായി ജില്ലാ കലക്ടർമാര്‍ ഫണ്ട് സ്വരൂപിക്കണമെന്ന നിര്‍ദ്ദേശത്തിന് ഹൈക്കോടതി സ്റ്റേ

എറണാകുളം: മുഖ്യമന്ത്രിയുടെ നവകേരള സദസിന് പണം സ്വരൂപിക്കണമെന്ന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ട സർക്കാർ ഉത്തരവിന് സ്റ്റേ. ജില്ലകളിലെ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന നവകേരള സദസിന്റെ നടത്തിപ്പിന് ജില്ലാ കലക്ടർമാർ പരസ്യത്തിലൂടെ പണം കണ്ടെത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പദ്ധതി നടത്തിപ്പിന് ഫണ്ട് ശേഖരിക്കുന്നതിനും കണക്കെടുപ്പിനുമുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി. സർക്കാർ ഉത്തരവ് ഓൾ ഇന്ത്യ സർവീസസ് (നടത്തൽ) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം. പരിപാടിയുടെ ചെലവ് ജില്ലാ കളക്ടർമാർ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്ക് യോഗ്യനല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ നിരന്തരമായ രാഷ്ട്രീയ ആക്രമണങ്ങളിലൂടെയും അദ്ദേഹത്തിന്റെ “വളരെ ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും” എല്ലാ അതിർവരമ്പുകളും ലംഘിച്ചുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ തനിക്കെതിരെ കറുത്ത ബാനറുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടെന്ന അദ്ദേഹത്തിന്റെ ആരോപണത്തോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ പ്രസ്താവന. ഗവർണർ ഞായറാഴ്ച കോഴിക്കോട്ട് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ, സിപിഐ എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) അംഗങ്ങൾ ഗവര്‍ണ്ണര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് ‘സംഘി ചാൻസലർ, ഗോ ബാക്ക്’ എന്നെഴുതിയ ബാനറുകൾ സ്ഥാപിച്ചു. “മുഖ്യമന്ത്രിയുടെ നിർദ്ദേശം” ഇല്ലാതെ കറുത്ത ബാനറുകൾ കെട്ടാന്‍ കഴിയില്ലെന്ന് ഗവർണർക്ക് തോന്നിയെന്നും ഇത് വ്യക്തമായും സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കമാണെന്നും രാജ്ഭവൻ പ്രസ്താവനയിറക്കി. ഇവിടെ രാഷ്ട്രപതി…

പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ വീഴ്ച: പ്രതിഷേധിച്ച 92 എംപിമാരെ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: പാർലമെന്റ് മന്ദിരത്തിനകത്ത് നടന്ന സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടതിനെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ശീതകാല സമ്മേളനത്തിൽ ഇതുവരെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള 92 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. ഇതിൽ ലോവർ ഹൗസിൽ നിന്നുള്ള 46 പേരും ഉപരിസഭയിൽ നിന്നുള്ള 46 പേരും ഉൾപ്പെടുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അധിർ രഞ്ജൻ ചൗധരി, ജയറാം രമേഷ്, കെസി വേണുഗോപാൽ എന്നിവരും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ലോക്‌സഭയിൽ നിന്നുള്ള 3 എംപിമാരെയും രാജ്യസഭയിൽ നിന്ന് 11 എംപിമാരെയും സസ്‌പെൻഡ് ചെയ്ത കാര്യം പ്രിവിലേജ് കമ്മിറ്റിക്ക് അയച്ചു. ഈ നീക്കം മറ്റ് പ്രതിപക്ഷ നേതാക്കളുടെ ശക്തമായ അപലപനത്തിന് കാരണമായി. ഇത് ജനാധിപത്യവിരുദ്ധമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച, 14 ലോക്‌സഭാ എംപിമാരെ “ഗുരുതരമായ ദേശീയ പ്രശ്നം” “രാഷ്ട്രീയവൽക്കരിച്ചു” എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്.…

കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28ന്; സംഘാടക സമിതി രൂപികരിച്ചു.

തലവടി:1840ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.സി. എസ്.ഐ സഭ മുൻ മോഡറേറ്ററും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ.ഉമ്മൻ ഉദ്ഘാടനം ചെയ്യും.സ്കൂൾ ലോക്കൽ മാനേജറും പൂർവ്വ വിദ്യാർത്ഥിയുമായ റവ.ജിലോ മാത്യൂ നൈനാൻ അദ്ധ്യക്ഷത വഹിക്കും.1.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. ഇതിന് മുന്നോടിയായി സംഘാടക സമിതി രൂപികരിച്ചു.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അദ്ധ്യക്ഷത വഹിച്ചു. റോബി തോമസ് ,ഡേവിഡ് ജോൺ, എബി മാത്യൂ ചോളകത്ത് ,ഡോ.ജോൺസൺ വി. ഇടിക്കുള, ജേക്കബ് ചെറിയാൻ,സജി ഏബ്രഹാം, ആൻ്റണി ജോസഫ് , ജിബി ഈപ്പൻ, നടരാജൻ, അന്നമ്മ ഇടിക്കുള, ഉമ്മൻ ജോസഫ്, ഷൈലജ മാത്യൂ എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു

പെൺകുട്ടിയെ കൊലപ്പെടുത്തി കരൾ ഭക്ഷിച്ച നാല് പേർക്ക് ജീവപര്യന്തം

കാണ്‍പൂർ: ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരളും മറ്റ് ആന്തരികാവയവങ്ങളും ഭക്ഷിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2020 നവംബര്‍ 14-നാണ് കാൺപൂരിലെ ഘതംപൂര്‍ എന്ന സ്ഥലത്തെ ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രൂരകൃത്യം നടന്നത്. മൂന്ന് വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം, അഡീഷണൽ ജില്ലാ ജഡ്ജി (പോക്‌സോ ആക്ട്) ബഖർ ഷമീം റിസ്‌വി, പ്രതികളായ പരശുറാം-സുനൈന ദമ്പതികള്‍, അവരുടെ അനന്തരവൻ അങ്കുൽ, ഇയാളുടെ കൂട്ടാളി വീരൻ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അങ്കുലിനും വീരനും 45,000 രൂപ വീതവും പരശുറാമും സുനൈനയ്ക്കും 20,000 രൂപ വീതവുമാണ് കോടതി പിഴ വിധിച്ചത്. 2020 നവംബർ 14 ന് വീടിന് പുറത്ത് കളിക്കുന്നതിനിടെ ഏഴു വയസ്സുള്ള മകളെ കാണാതായതായി ഘതംപൂരിലെ ഒരു ഗ്രാമവാസിയാണ് പരാതി നൽകിയതെന്ന് അഡീഷണൽ ജില്ലാ സർക്കാർ അഭിഭാഷകരായ രാം രക്ഷിത്…

രാശിഫലം (18-12-2023 തിങ്കള്‍)

ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയും, കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര്‍ സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ്‌ പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരേക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: ഇന്ന് തികഞ്ഞ മാനസികോന്മേഷമുണ്ടാകും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാവുകയില്ല. തൊഴില്‍സ്ഥലത്ത്…

ഹൃദയത്തിന്‍ അള്‍ത്താരയില്‍ (കവിത): എ.സി. ജോര്‍ജ്

ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിന്‍..കേദാരമാം..വാര്‍ത്ത കണ്ണിനു കര്‍പ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തില്‍ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാര്‍ത്ത ഹൃദയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കാം തുറന്നിടാം.. ഹൃദയ വിശുദ്ധിയോടെ ആലപിക്കാം..സ്‌നേഹഗാനം.. താളം പിടിക്കാം..തമ്പൊരു മീട്ടാം..ഈ തിരുപ്പിറവിയില്‍ ദരിദ്രരില്‍ ദരിദ്രനായി കാലിത്തൊഴുത്തില്‍ പിറന്നൊരു ഉണ്ണിയേശുവിനെ വാരിപ്പുണര്‍ന്നു നമിച്ചിടാം.. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും ആശംസിച്ചു ആര്‍ത്തുപാടാം ആനന്ദ സന്തോഷദായകഗീതം ലോകം മുഴുവന്‍ രക്ഷപകരാന്‍ ഭൂമിയില്‍.. മനുഷ്യനായി അവതരിച്ച ദൈവപുത്രനാം ഉണ്ണിയേശുവിനെ ആകാശവീഥിയിലെ മിന്നും നക്ഷത്രങ്ങളോടൊപ്പം പ്രകാശമാം ശോഭിതമാം..മനസ്സോടെ നമുക്ക് പാടാം പാടി സ്തുതിക്കാം പാടി പാടി കുമ്പിട്ട് സ്തുതിക്കാം നിരന്തരം അങ്ങയുടെ രാജ്യം വരേണമേ.. ശാന്തി..സമാധാന.. രാജ്യം മാത്രം.. വരേണമേ.. ദൈവദൂതര്‍ക്കൊപ്പം..ആട്ടിടയര്‍ക്കൊപ്പം.. പൊന്നുണ്ണിയെ തേടിവന്ന..രാജാക്കള്‍ക്കൊപ്പം അഖില ലോകര്‍ക്കൊപ്പം ഉച്ചൈസ്തരം പാടിടാം ഹൃദയത്തിന്‍ അള്‍ത്താരയില്‍…

ഫ്രിസ്‌ക്കോ വാര്‍ഡിലെ ക്രിസ്മസ് കരോള്‍ ഉജ്ജ്വലമായി

ഡാളസ്:  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക് പള്ളിയുടെ ഭാഗമായ ഫ്രിസ്‌ക്കോ വാര്‍ഡിലെ ക്രിസ്മസ് കാരോള്‍ ഡിസംബര്‍ 17ാം തീയതി ഞായറാഴ്ച വര്‍ണാഭമായി നടത്തപ്പെട്ടു. എളിമയുടേയും സ്നേേഹത്തിന്റേയും പ്രതീകമായ ഉണ്ണി ഈശോയെ വരവേല്‍ക്കാന്‍ ആ വാര്‍ഡിലുള്ള എല്ലാം കുടുംബവും മധുരപലഹാരവും പലതരം നിറത്തിലുള്ള ലൈറ്റുകളാലും ക്രിസ്മസും ട്രീയും വച്ച്  വീടുകള്‍ അലങ്കരിച്ചു. അങ്ങിനെ ക്രസ്മസ് ആഘോഷം സന്തോഷത്തിന്റെയും ആഹ്‌ളാദത്തിന്റേയും ഒരു അനുഭമാക്കി മാറ്റി. ക്രിസ്മസ് ഫാദര്‍  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മിഠായി വിതരണം നടത്തുകയും അവരോടൊപ്പം പാട്ടുകള്‍ പാടിയും ആഘോഷത്തിന് കൂടുതല്‍ മാറ്റു കൂട്ടി. യോഹാന്നാന്റെ സുവിശേഷം 15ാം അദ്ധ്യായം 12 ാം വാക്യത്തില്‍ പറയുന്നുണ്ട് ‘ ഞാന്‍ നിങ്ങളെ സ്നേേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേേഹിക്കണം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ കരോള്‍ പരസ്പരം സ്നേഹത്തിലേക്ക് നയിക്കുന്ന ഒരു അനുഭവം തന്നെയാണ് എന്ന് കാണുവാന്‍ സാധിച്ചു. ഫെബിന്‍…