പെൺകുട്ടിയെ കൊലപ്പെടുത്തി കരൾ ഭക്ഷിച്ച നാല് പേർക്ക് ജീവപര്യന്തം

കാണ്‍പൂർ: ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരളും മറ്റ് ആന്തരികാവയവങ്ങളും ഭക്ഷിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2020 നവംബര്‍ 14-നാണ് കാൺപൂരിലെ ഘതംപൂര്‍ എന്ന സ്ഥലത്തെ ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രൂരകൃത്യം നടന്നത്.

മൂന്ന് വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം, അഡീഷണൽ ജില്ലാ ജഡ്ജി (പോക്‌സോ ആക്ട്) ബഖർ ഷമീം റിസ്‌വി, പ്രതികളായ പരശുറാം-സുനൈന ദമ്പതികള്‍, അവരുടെ അനന്തരവൻ അങ്കുൽ, ഇയാളുടെ കൂട്ടാളി വീരൻ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

അങ്കുലിനും വീരനും 45,000 രൂപ വീതവും പരശുറാമും സുനൈനയ്ക്കും 20,000 രൂപ വീതവുമാണ് കോടതി പിഴ വിധിച്ചത്.

2020 നവംബർ 14 ന് വീടിന് പുറത്ത് കളിക്കുന്നതിനിടെ ഏഴു വയസ്സുള്ള മകളെ കാണാതായതായി ഘതംപൂരിലെ ഒരു ഗ്രാമവാസിയാണ് പരാതി നൽകിയതെന്ന് അഡീഷണൽ ജില്ലാ സർക്കാർ അഭിഭാഷകരായ രാം രക്ഷിത് ശർമ, പ്രദീപ് പാണ്ഡെ, അജയ് കുമാർ ത്രിപാഠി എന്നിവർ പറഞ്ഞു.

അടുത്ത ദിവസം, അവളുടെ വികൃതമാക്കിയ മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള ഒരു വയലിൽ കണ്ടെത്തി. പരശുറാം, സുനൈന, അങ്കുൽ, വീരേൻ എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിവാഹം കഴിഞ്ഞ് 19 വർഷമായിട്ടും പരശുറാമിനും സുനൈനയ്ക്കും കുട്ടികളുണ്ടായില്ലെന്നും, മന്ത്രവാദിയെ സമീപിച്ചപ്പോള്‍ പെൺകുട്ടിയുടെ കരൾ കഴിക്കാൻ മന്ത്രവാദി നിര്‍ദ്ദേശിച്ചതായും പോലീസ് മനസ്സിലാക്കി.

അങ്കുലും വീരനും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തു. ശേഷം
കുട്ടിയുടെ കരൾ പുറത്തെടുത്ത് പരശുറാമിനും സുനൈനയ്ക്കും നൽകി.

ശനിയാഴ്ചയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

Print Friendly, PDF & Email

Leave a Comment

More News