കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28ന്; സംഘാടക സമിതി രൂപികരിച്ചു.

തലവടി:1840ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.സി. എസ്.ഐ സഭ മുൻ മോഡറേറ്ററും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ.ഉമ്മൻ ഉദ്ഘാടനം ചെയ്യും.സ്കൂൾ ലോക്കൽ മാനേജറും പൂർവ്വ വിദ്യാർത്ഥിയുമായ റവ.ജിലോ മാത്യൂ നൈനാൻ അദ്ധ്യക്ഷത വഹിക്കും.1.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.

ഇതിന് മുന്നോടിയായി സംഘാടക സമിതി രൂപികരിച്ചു.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അദ്ധ്യക്ഷത വഹിച്ചു. റോബി തോമസ് ,ഡേവിഡ് ജോൺ, എബി മാത്യൂ ചോളകത്ത് ,ഡോ.ജോൺസൺ വി. ഇടിക്കുള, ജേക്കബ് ചെറിയാൻ,സജി ഏബ്രഹാം, ആൻ്റണി ജോസഫ് , ജിബി ഈപ്പൻ, നടരാജൻ, അന്നമ്മ ഇടിക്കുള, ഉമ്മൻ ജോസഫ്, ഷൈലജ മാത്യൂ എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു

Print Friendly, PDF & Email

Leave a Comment

More News