പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ്സ് മാര്‍ച്ച് 6 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതി കൃതിയും കർത്താവും എന്ന പേരിൽ ഒരു സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നമ്മളോട് നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നത്.

ഒന്നിടവിട്ട മാസങ്ങളിലെ ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്തുന്നത്. മാർച്ച്‌ 6ന് ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ ആദ്യ അദ്ധ്യായത്തില്‍ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി നമ്മളോടൊപ്പം ചേരുന്നു. തൻ്റെ പുരുഷ വിലാപം, കുർക്സ് എന്നീ കൃതികളെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ്‌ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://meet.google.com/fko-btbk-dcg

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാവരും മൈക്ക് മ്യൂട്ട് ചെയ്യേണ്ടതാണ് എന്ന് ഓര്‍മപ്പെടുത്തുന്നു .

Print Friendly, PDF & Email

Leave a Comment

More News