നവകേരള സദസ്: ചെലവുകൾക്കായി ജില്ലാ കലക്ടർമാര്‍ ഫണ്ട് സ്വരൂപിക്കണമെന്ന നിര്‍ദ്ദേശത്തിന് ഹൈക്കോടതി സ്റ്റേ

എറണാകുളം: മുഖ്യമന്ത്രിയുടെ നവകേരള സദസിന് പണം സ്വരൂപിക്കണമെന്ന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ട സർക്കാർ ഉത്തരവിന് സ്റ്റേ. ജില്ലകളിലെ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന നവകേരള സദസിന്റെ നടത്തിപ്പിന് ജില്ലാ കലക്ടർമാർ പരസ്യത്തിലൂടെ പണം കണ്ടെത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

പദ്ധതി നടത്തിപ്പിന് ഫണ്ട് ശേഖരിക്കുന്നതിനും കണക്കെടുപ്പിനുമുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി.

സർക്കാർ ഉത്തരവ് ഓൾ ഇന്ത്യ സർവീസസ് (നടത്തൽ) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം. പരിപാടിയുടെ ചെലവ് ജില്ലാ കളക്ടർമാർ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News