രാശിഫലം (മാര്‍ച്ച് 09 ശനി 2024)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായി കലഹം നടത്താതിരിക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.

കന്നി: ഇന്ന് നിങ്ങളുടെ ജീവിതത്തിലൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. ആത്മീയ കാര്യങ്ങള്‍ പ്രധാന്യം നല്‍കും. യോഗയും ധ്യാനവുമെല്ലാം ചെയ്യാന്‍ ആരംഭിക്കും.

തുലാം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഉന്മേഷവാനായിരിക്കും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും. ഇതോടെ നിങ്ങളുടെ പ്രശസ്‌തി ഉയരും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. സാമ്പത്തിക നഷ്‌ടം സംഭവിക്കാതെ ശ്രദ്ധിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് മികച്ച ദിവസമായിരിക്കും. ജോലിയെ സംബന്ധിച്ച് കൂടുതല്‍ ചിന്തിക്കുന്ന ദിവസമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. അവര്‍ക്ക് സര്‍ഗാത്മ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കും. വിവാഹാലോചനകള്‍ നടത്തുന്നവര്‍ക്ക് ഇന്ന് ഉത്തമ ദിനമാണ്. നിങ്ങളുടെ ഇണയെ കണ്ടെത്താന്‍ സാധ്യതയുണ്ട്.

ധനു: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. മറ്റുള്ളവരുമായുള്ള സൗമ്യ പെരുമാറ്റം നിങ്ങളെ കൂടുതല്‍ സന്തോഷവാനാക്കും. ബിസിനസില്‍ വിജയം കൈവരിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ തീര്‍ക്കാനാകും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത്‌ അവരെ നന്നായി പരിഗണിക്കുന്നുവെന്ന തോന്നൽ അവർക്ക്‌ ഉണ്ടാക്കും.

മകരം: നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത ദിവസമായിരിക്കും ഇന്ന്. മറ്റുള്ളവരില്‍ നിന്നുള്ള സമ്മര്‍ദം കാരണം നിങ്ങളുടെ മാനസിക നില തെറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ക്ഷമ കൈക്കൊള്ളാന്‍ ശ്രമിക്കുക. അത്‌ നിങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത്‌ നിങ്ങൾ ആരുമായും വാക്ക്‌ തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത്‌ നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട്‌ തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക്‌ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യണം.

കുംഭം: നിങ്ങളുടെ ശത്രുക്കളെ എതിര്‍ത്ത് തോല്‍പ്പിക്കാനാകുന്ന ദിവസമാണിന്ന്. യുക്തിപരമായി കാര്യങ്ങള്‍ തീരുമാനിക്കുക. മറ്റുള്ളവരുടെ സമ്മര്‍ദമുണ്ടായാല്‍ അതിനെ കാര്യമായെടുക്കാതെ മുന്നോട്ട് നീങ്ങുക. അതാണ് ജീവിത വിജയത്തിന് ഉത്തമം. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും.

മീനം: ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള തീരുമാനമെടുക്കും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചിന്തിക്കാത്ത നിങ്ങള്‍ ഭാവിയിലേക്കുള്ള സമ്പാദ്യ പദ്ധതിയില്‍ ചേരും. ഇത്തരം തീരുമാനമെടുക്കാന്‍ കുടുംബത്തില്‍ നിന്നും ഉപദേശം തേടാവുന്നതാണ്. സുഹൃത്തുക്കളുമായി കൂടിക്കാഴ്‌ചയ്‌ക്ക് ഇന്ന് സാഹചര്യമൊരുങ്ങും.

മേടം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാകണമെന്നില്ല. ഭാവി ജീവിതത്തിന് തീരുമാനങ്ങള്‍ കൈക്കൊളുമ്പോള്‍ മുതിര്‍ന്നവരുടെയോ കുടുംബത്തിന്‍റെയോ ഉപദേശം തേടാവുന്നതാണ്. മാനസിക ആരോഗ്യ മികച്ചതാകാന്‍ അതാണ് ഉത്തമം.

ഇടവം: നിങ്ങള്‍ക്ക് ഇന്ന് സന്തോഷമുള്ള ദിനമായിരിക്കും. എന്നാല്‍ നിങ്ങളുടെ കഴിവിന് അപ്പുറമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരും. ഇതി നിങ്ങളെ സമ്മര്‍ദത്തിലാക്കും. കൂടുതല്‍ ആലോചിച്ചതിന് ശേഷം മാത്രം തീരുമാനങ്ങളെടുക്കുക.

മിഥുനം: കുടുംബവുമൊത്ത്‌ വിനോദ യാത്ര പോകണമെന്ന് അമിതമായ ആഗ്രഹമുണ്ടാക്കുന്ന ദിവസമാണിന്ന്. അത്‌ നിങ്ങൾ യാഥാര്‍ഥ്യമാക്കുകയും ചെയ്യും. യാത്ര നിങ്ങളുടെ മനസിന് സന്തോഷം നല്‍കും.

കര്‍ക്കടകം: നിങ്ങൾ നിങ്ങളുടെ ജോലിക്ക്‌ പ്രധാന്യം നൽകുക. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക. സുഹൃത്തുക്കളുമായി ഒത്തുചേരലിന് സാധ്യത. സാമ്പത്തിക ചെലവുകളെ സൂക്ഷിക്കുക.

Leave a Comment

More News