നടുമുറ്റം വനിതാദിനം ആഘോഷിച്ചു

വനിതാദിന അതിഥികൾ നടുമുറ്റം കേന്ദ്ര ഭാരവാഹികളോടും പ്രവർത്തകരോടുമൊപ്പം

ഖത്തര്‍: ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാൻ പ്രവാസം തിരഞ്ഞെടുത്ത മലയാളി വനിതകളെ ആദരിച്ച് നടുമുറ്റം ഖത്തർ വനിതാദിനം ആഘോഷിച്ചു. പ്രസിഡൻ്റ് സന നസീമിൻ്റെ അദ്ധ്യക്ഷതയിൽ നുഐജയിൽ വെച്ചു നടന്ന ചടങ്ങ് ഐ സി ബി എഫ് ട്രഷറർ കുൽദീപ് കൌർ ഉദ്ഘാടനം ചെയ്തു.

42 വർഷമായി പ്രവാസിയായ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്യുന്ന കോഴിക്കോട് കടപ്പുറം സ്വദേശിനി മറിയക്കുട്ടി, മുപ്പത്തിരണ്ടു വർഷത്തോളമായി ഖത്തരി കുടുംബത്തിൽ ജോലി ചെയ്യുന്ന ഫോർട്ട്കൊച്ചി സ്വദേശിനി ഗ്രേസി ആൻ്റണി, 34 വർഷത്തോളമായി പ്രവാസിയായ മലപ്പുറം വാഴക്കാട് സ്വദേശിനി റസിയ, ഫോർട്ട് കൊച്ചി സ്വദേശിനി അസൂറ റഹീം, തിരുവനന്തപുരം സ്വദേശിനി ശകുന്തള തുടങ്ങിയവരെയാണ് പ്രത്യേക ഉപഹാരങ്ങൾ നൽകി നടുമുറ്റം ആദരിച്ചത്. ഇവർക്കുവേണ്ടി ബ്രില്യൻ്റ് അക്കാദമി, സഹ്റ ബ്യൂട്ടി സലൂൺ എന്നിവർ സ്പോൺസർ ചെയ്ത പ്രവാസികൾക്കായുള്ള ഐ സി ബി എഫ് ഇൻഷുറൻസ് അംഗത്വം നടുമുറ്റം സമ്മാനിച്ചു. ബ്രാഡ്മ ഫുഡ്സിൻ്റെ പ്രത്യേക ഫുഡ്കിറ്റുകളും അതിഥികൾക്ക് സമ്മാനിച്ചു.അതിഥികൾ അവരുടെ ജീവിതാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. അസൂറ റഹീം ഗാനമാലപിച്ചു.

വനിതാദിനത്തിന് വേണ്ടി നടുമുറ്റം പ്രവർത്തക ഷമീമ പ്രത്യേകം തയ്യാറാക്കിയ കേക്ക് അതിഥികൾ ചേർന്ന് മുറിച്ച് വിതരണം ചെയ്തു.

നടുമുറ്റം പ്രസിഡൻ്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം, വൈസ് പ്രസിഡൻ്റുമാരായ റുബീന മുഹമ്മദ് കുഞ്ഞി, ലത കൃഷ്ണ,നജ്ല നജീബ്, ട്രഷറർ റഹീന സമദ്, എക്സിക്യൂട്ടീവ് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News