ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും സ്റ്റാൻഡിംഗ് കോണ്‍സലും രാജിവച്ചു

കൊച്ചി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ കെ ജെയ്ജു ബാബു, അഡ്വ എം യു വിജയലക്ഷ്മി എന്നിവരാണ് രാജി സമർപ്പിച്ചത്. ഇരുവരും രാജിക്കത്ത് ഗവർണർക്ക് അയച്ചതായാണ് റിപ്പോർട്ട്.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. 2009 മുതൽ ഗവർണർക്കും ചാൻസലർക്കും വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നുണ്ട്. എന്നാൽ, രാജിയിലേക്ക് നയിച്ച കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. രാജിയുടെ കാരണം നിങ്ങൾക്ക് വ്യക്തമാണെന്നും ജെയ്ജു ബാബു ഗവർണർക്ക് നൽകിയ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒമ്പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ് ചോദ്യംചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ലീഗല്‍ അഡ്‌വൈസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും രാജി.

Print Friendly, PDF & Email

Leave a Comment

More News