ദോഹ: നടുമുറ്റം ഖത്തർ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് മെയ് 31 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വനിതകൾക്കും കുട്ടികൾക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ , ഗൈനക്കോളജി, പീഡിയാട്രി ഉൾപ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങൾക്ക് പുറമെ ലാബ് ടെസ്റ്റുകൾ,ഹെൽത്ത് സ്ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പിൽ സൌജന്യമായി ലഭ്യമാവും. വിദഗ്ധ ഡോക്ടർ നയിക്കുന്ന ആരോഗ്യ ക്ലാസും ക്യാമ്പിൻ്റെ ഭാഗമായി നടക്കും. കൂടാതെ എക്സ്ക്ലൂസീവ് ഓഫറിൽ ഡെൻ്റൽ ചെക്കപ്പും ലഭ്യമാവും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെഡിക്കൽ ക്യാമ്പിന് ശേഷം ഒരാഴ്ച വരെ സൌജന്യ സേവനവും ക്യാമ്പിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്. താൽപര്യമുള്ളവർക്ക് 974 7732 1436 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
More News
-
കെഎസ്ആർടിസിക്ക് ‘ജോസേട്ടന്റെ വക’ ഒരു ബസ്; 40 ലക്ഷം നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം
സ്വകാര്യ വ്യക്തിയുടെ പണം ഉപയോഗിച്ച് കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നത് ചരിത്രത്തിൽ ആദ്യം; അങ്കമാലി ഡിപ്പോയിൽനിന്ന് അതിരപ്പിള്ളിയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന സർവീസ്... -
‘ഓപ്പറേഷൻ തൂഫാൻ’: ലഹരി മരുന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന മൂന്നാം പ്രതി കാവ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതിയും കൂരാച്ചുണ്ട് സ്വദേശിനിയുമായ കാവ്യക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ജൂലൈ... -
മാസപ്പടിക്കേസിൽ നിർണായക നീക്കം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, എസ്പി വിക്രമന് ചുമതല
ആദ്യഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യില്ല; രേഖകളും മൊഴികളും പരിശോധിച്ച് 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക്...

