പെരുന്നാൾ ദിനത്തിൽ ഭക്ഷണം ഒരുക്കി നടുമുറ്റം ഖത്തർ

ചടങ്ങ് ഉദ്ഘാടനം ചെയ്തു ഡോ.വൈഭവ് എ ടെൻഡലെ സംസാരിക്കുന്നു

ദോഹ: വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കി നടുമുറ്റം ഖത്തർ. പെരുന്നാൾ ദിവസം ഈദ് സ്നേഹപ്പൊതി എന്ന പേരിൽ നൂറുകണക്കിന് ആളുകൾക്ക് സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചാണ് നടുമുറ്റം പെരുന്നാൾ ആഘോഷിച്ചത്.

നുഐജയിലെ പ്രവാസി വെൽഫെയർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ.വൈഭവ് എ ടെൻഡലെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും മാനവ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് എ ഡെൻഡലെ നടുമുറ്റം ഭാരവാഹികളോടും പ്രവർത്തകരോടുമൊപ്പം

നടുമുറ്റം പ്രസിഡൻ്റ് സന നസീം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി,പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം പ്രസിഡൻ്റ് ആർ .ചന്ദ്രമോഹൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സ്നേഹപ്പൊതി കോഡിനേറ്റർ സകീന അബ്ദുല്ല പദ്ധതിയെക്കുറിച്ച് സദസ്സിന് വിശദീകരിച്ചു.നടുമുറ്റം വൈസ് പ്രസിഡൻ്റ് റുബീന മുഹമ്മദ് കുഞ്ഞി സ്വാഗതവും ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം നന്ദിയും പറഞ്ഞു.

പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേർത്തു പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് നടുമുറ്റം ഈദ് സ്നേഹപ്പൊതി സംഘടിപ്പിച്ചത്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടുമുറ്റം പെരുന്നാളിൽ സ്നേഹപ്പൊതി വിതരണം തുടങ്ങിയിട്ട്.റമദാൻ അവസാനത്തെ ദിവസങ്ങളാവുന്നതോടെ നടുമുറ്റം ഏരിയകൾ വഴി ആവശ്യക്കാരുടെ എണ്ണം മുൻകൂട്ടി സ്വീകരിച്ചിരുന്നു. ആയിരത്തിലധികം പേർക്കാണ് പെരുന്നാൾ ദിനത്തിൽ സ്നേഹപ്പൊതി കൈമാറിയത്.ബോട്ടുകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കും ലേബർക്യാമ്പിലുമായി മാത്രം അഞ്ഞൂറിലധികം കിറ്റുകൾ ടീം വെൽഫെയർ അംഗങ്ങളുടെ കൂടി സഹായത്തോടെ കൈമാറി.

സെക്രട്ടറി സിജി പുഷ്കിൻ, വൈസ്പ്രസിഡൻ്റ് നജ്ല നജീബ്,കൺവീനർ സുമയ്യ തഹ്സീൻ,സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോളി തോമസ്,സജ്ന സാക്കി,അജീന അസീം,അഹ്സന,രമ്യ നമ്പിയത്ത്, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Print Friendly, PDF & Email

Leave a Comment

More News