കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ആഘോഷിച്ചു

കൊളംബസ് (ഒഹായോ): ഫെബ്രുവരി 04, 2024, ഞായറാഴ്ച വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഭക്ത്യാദരങ്ങളോടെ കൊളംബസ് സെന്റ്‌. മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ആഘോഷിച്ചു. വിശുദ്ധ ചാവറയച്ചന്റെ രൂപം വഹിച്ചുള്ള പ്രദക്ഷിണത്തിനു ശേഷം, മിഷൻ ഡയറക്ടർ റവ.ഫാ.ഡോ. നിബി കണ്ണായി ആഘോഷപൂർവ്വമായ തിരുനാൾ കുർബാന അർപ്പിച്ചു. കുർബാനയ്ക്കു ശേഷം നൊവേനയും ലദീഞ്ഞും നടന്നു.

തുടർന്ന്, പൊതുയോഗവും സെയിന്റ്. ചാവറാ വാർഡ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു. റവ.ഫാ.ഡോ. നിബി കണ്ണായി, ട്രസ്റ്റിമാരായ ശ്രീ ദിപു പോൾ, ശ്രീ ജിൻസൺ സാനി, ചാവറാ വാർഡ് പ്രസിഡണ്ട് ശ്രീ ചെറിയാൻ മാത്യു എന്നിവർ ചടങ്ങിൽ മുഘ്യ അതിഥികൾ ആയിരുന്നു. കുട്ടികൾ അവതരിപ്പിച്ച ചാവറയച്ചന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള സ്കിറ്റ് പ്രോഗ്രാം ഏറെ ആസ്വാദ്യകരവും വിഞ്ജാനപ്രദവുമായിരുന്നു. അതിനു ശേഷം, സെയിന്റ് ചാവറാ യൂണിറ്റ് ഒരുക്കിയ സ്‌നേഹവിരുന്നിൽ മിഷൻ കൂട്ടായ്മയിലെ എല്ലാവരും പങ്കെടുത്തു.

കൊളംബസില്‍ നിന്നും പി.ആർ.ഒ ബബിത ഡിലിൻ അറിയിച്ചതാണിത്.

Leave a Comment

More News