സ്കൂൾ ബസ് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടു

സ്പ്രിംഗ്ഫീൽഡു( ഇല്ലിനോയിസ്): പടിഞ്ഞാറൻ ഇല്ലിനോയിസിൽ ഇന്ന് രാവിലെ സ്പ്രിംഗ്ഫീൽഡിന് പടിഞ്ഞാറ് റഷ്‌വില്ലിൽ  സ്കൂൾ ബസ് സെമി ട്രക്കിൻ്റെ പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് പറഞ്ഞു.

പാർക്ക്‌വ്യൂ റോഡിൽ യുഎസ് 24-ൽ രാവിലെ 11:30-ഓടെയാണ് സംഭവം. മണൽ കയറ്റിയ ട്രക്ക് കിഴക്കോട്ട് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. മൂന്ന് പ്രീ-കിൻ്റർഗാർട്ടൻ വിദ്യാർത്ഥികളെ വഹിച്ചുള്ള ബസ് എതിർദിശയിൽ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ചു.അപകടകാരണം എന്തായിരിക്കാം എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മണിക്കൂറുകളോളം റോഡ് അടച്ചു.

ബ്രൗണിംഗിൽ നിന്നുള്ള 72-കാരനായ ഡേവിഡ് കൗഫൽ,റഷ്‌വില്ലെയിൽ നിന്നുള്ള 57 കാരിയായ ആഞ്ചല സ്പൈക്കർ,മരിയ മില്ലർ, റഷ്‌വില്ലെയിൽ നിന്നുള്ള 5 വയസ്സുകാരി,ആൻഡ്രൂ മില്ലർ, റഷ്‌വില്ലെയിൽ നിന്നുള്ള 3 വയസ്സുക്കാരൻ നോഹ ഡ്രിസ്കോൾ, റഷ്‌വില്ലെയിൽ നിന്നുള്ള 3 വയസ്സുക്കാരൻ എന്നിവരാണ് കൊല്ലപ്പെട്ടവരെന്നു  ഷൂയ്‌ലർ കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു:

Print Friendly, PDF & Email

Leave a Comment

More News