പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ

ഖത്തര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം തൃശൂർ ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ അഖണ്ഢതയും മതേതരത്വവും കാത്ത് സൂക്ഷിക്കാനും അഥസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും മത ന്യൂന പക്ഷങ്ങളുടെയും സുരക്ഷയ്ക്കും ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന്‌ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാന്‍ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം നിഹാസ് എറിയാട് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് അബ്ദുൾ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കര്‍മ്മ പദ്ധതി ജില്ലാ ജനറൽ സെക്രട്ടറി ഉമർ കളത്തിങ്കൽ അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദലി, അനീസ് റഹ്‌മാൻ, സംസ്ഥാന സെക്രട്ടറി അനസ്ജമാൽ, ജില്ലാ ഭാരവാഹികളായ നാജിയാ സാഹിർ, സിമി അക്ബർ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലീം നെടുംപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷജീർ എം.എ നന്ദിയും പറഞ്ഞു.

Leave a Comment

More News