കരോൾട്ടൺ സിറ്റി കൗൺസിലേക്ക് സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് മലയാളി കൂട്ടായ്മ

ഡാളസ് :കരോൾട്ടൺ സിറ്റി കൗൺസിലിൽ മലയാളി കമ്മ്യുണിറ്റിയിൽ നിന്നും ആദ്യമായി മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് കരോൾട്ടൺ സിറ്റി മലയാളി കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.

മെയ്‌ 4 ശനിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ കരോൾട്ടൺ സിറ്റിയിൽ താമസിക്കുന്ന വോട്ടവകാശം ഉള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തി സൈമൺ ചാമക്കാലയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മലയാളികൾ ആരാധിക്കുന്ന വിവിധ ക്രിസ്തിയ സഭകളുടെ ദേവാലങ്ങളും, ഹിന്ദു അമ്പലവും, മുസ്ലിം പള്ളികളും ഉള്ള, മലയാളി കമ്മ്യുണിറ്റി ധാരാളം വസിക്കുന്ന ഒരു വലിയ സിറ്റിയാണ് കരോൾട്ടൺ. ഏപ്രിൽ 22 ന് ആരംഭിച്ച ഏർലി വോട്ടിംഗിൽ ഏകദേശം 400 ൽ പരം മലയാളികൾ മാത്രമേ ഇതിനോടകം തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചിട്ടുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ ശനിയാഴ്ച (മെയ്‌ 4) നടക്കുന്ന കരോൾട്ടൺ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചുറുചുറുക്കും, സേവന താല്പരതയും, അർപ്പണബോധവും കൈമുതലായുള്ള ചെറുപ്പക്കാരൻ സൈമൺ ചാമക്കാലക്ക് തങ്ങളുടെ വിലയേറിയ ഒരു വോട്ട് നൽകി വിജയിപ്പിക്കണമെന്ന് കരോൾട്ടൺ സിറ്റിയിലെ മലയാളി കൂട്ടായ്മയ്ക്കു വേണ്ടി അപേക്ഷിക്കുന്നു.

Leave a Comment

More News