മുൻ ഹെഡ്മിസ്ട്രസ് വള്ളികുന്നം പത്മാലയത്തിൽ കെ ദേവകിയമ്മ (88) അന്തരിച്ചു; സംസ്ക്കാരം ഇന്ന് 4:30ന്

മാവേലിക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വള്ളികുന്നം പത്മാലയത്തിൽ പരേതനായ പിഎൻപി ഉണ്ണിത്താന്റെ ഭാര്യ കരുനാഗപള്ളി പാവുമ്പ എസ് എൻ എൽപിഎസ് മുൻ ഹെഡ്മിസ്ട്രസ് കെ ദേവകിയമ്മ (88) അന്തരിച്ചു. സംസ്ക്കാരം സെപ്റ്റംബർ 11ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ.

മക്കൾ: പി.പത്മകുമാർ (റിട്ട. എസ്.ഐ ), ഡി. പത്മജ ദേവി ( റിട്ട. ഹെഡ്മിസ്ട്രസ് അരീക്കര എൽപിഎസ്).

മരുമക്കൾ : തിരുവനന്തപുരം വിളവുർക്കൽ വേലിക്കര വിളാകത്ത് ഉദയകുമാരി (മുൻ അദ്ധ്യാപിക – അരീക്കര എൽപിഎസ്), ശാസ്താംക്കോട്ട മുതുപിലക്കാട് പാറയിൽ ജി. കൃഷ്ണൻകുട്ടി (റിട്ട. മിലിട്ടറി ഓഫീസർ).

പരേത സ്റ്റുഡന്റസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു.

സൗഹൃദ വേദി, കേരള സംസ്ഥാന പൗരാവകാശ സമിതി, കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള, കേരള സബർമതി, ലയൺസ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.

Leave a Comment

More News